തിരുവനന്തപുരം: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ. ബാബുവിന് വി. ശിവന്‍കുട്ടി എം.എല്‍.എ വക്കീല്‍ നോട്ടീസയച്ചു. ഹൈകോടതി അഭിഭാഷകന്‍ സി.പി. ഉദയഭാനു മുഖേനയാണ് നോട്ടീസ് അയച്ചത്.
ശിവന്‍കുട്ടിയുടെ വീട്ടില്‍വെച്ച് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ കേസെന്ന ബാബുവിന്‍െറ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് നോട്ടീസില്‍ പറയുന്നു. കോടികളുടെ കോഴ ആരോപണം പ്രതിരോധിക്കാനും തന്‍െറ രാഷ്ട്രീയപ്രവര്‍ത്തനത്തെ കളങ്കപ്പെടുത്താനും ബാബു ബോധപൂര്‍വം നടത്തിയതാണ് ഗൂഢാലോചന സംബന്ധിച്ച പ്രസ്താവനയെന്ന് ശിവന്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.