തൃശൂർ: വെള്ളാപ്പള്ളി നടേശനും കെ.എം മാണിയും കേരള സമൂഹത്തിൽ എടുക്കാചരക്കുകളാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. തീരെ ഗതിയില്ലാത്തവർക്ക് അവരെ ആശ്രയിക്കാമെന്നും പിണറായി കൂട്ടിച്ചേർത്തു. നവകേരള മാർച്ച് ഗുരുവായൂരിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ വേരുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പുതിയ വഴിക്കാണ്. കോട്ടയത്ത് കെ.എം മാണിയുമായി അമിത് ഷാ നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കുകയും ജോസ്. കെ മാണിയെ ഡൽഹിക്ക് വിളിപ്പിക്കുകയും ചെയ്തത് ഇതിന്‍റെ പേരിലാണ്. റബർ വിഷയം ചർച്ച ചെയ്യാൻ വിളിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ അടിയന്തരമായി വിളിപ്പിക്കാൻ മാത്രം പുതിയ വിഷയമല്ല റബറെന്നും പിണറായി പറഞ്ഞു.
ആദർശ ധീരനെന്ന് പറയപ്പെടുന്ന വി.എം സുധീരൻ ഇപ്പോൾ ഉമ്മൻചാണ്ടിയുടെ ഉപജാപക സംഘത്തിന്‍റെ അടിമയാണ്. അതിനാലാണ് ബാർ, സോളാർ വിഷയങ്ങളിൽ എൽ.ഡി.എഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറിനുെമതിരായി ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ പുതുമയില്ല. ഇവർക്ക് കോഴ കൊടുത്തതായി മുമ്പ് തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.