പി. ജയരാജൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. തന്നോടുള്ള രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുമാണ് പ്രതിചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍െറ ഹരജി. മുന്‍കൂര്‍ ജാമ്യംതേടി തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.
യു.എ.പി.എ ചുമത്തിയതിനാല്‍ ഹരജി ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കേണ്ടത്. കേസ് ചൊവ്വാഴ്ച പരിഗണനക്കത്തെിയേക്കും. പ്രതിയല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി നേരത്തേ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി സെഷന്‍സ് കോടതി തീര്‍പ്പാക്കിയതായി ജയരാജന്‍െറ ഹരജിയില്‍ പറയുന്നു. ഒന്നാം പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിന്നീട് സി.ബി.ഐ  25ാം പ്രതിയാക്കി. ഇതിനുശേഷം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയും കോടതി തള്ളി. സാഹചര്യത്തില്‍ മാറ്റമില്ളെന്ന് വ്യക്തമാക്കിയായിരുന്നു ഹരജി തള്ളിയത്. എന്നാല്‍, സാഹചര്യം മാറിയത് പരിഗണിക്കാതെയാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ഒരു പങ്കുമില്ളെന്ന് പലഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലിലൂടെയും മറ്റും ബോധ്യമായതാണ്. എന്നിട്ടും ബോധപൂര്‍വം സി.ബി.ഐ കേസില്‍ കുടുക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഗൂഢാലോചനയുടെ ഫലമാണ് കേസ്. തന്‍െറ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തെളിവില്ലാതെയാണ് കേസില്‍ പ്രതിചേര്‍ത്തത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. യു.എ.പി.എ നിയമ പ്രകാരം കേസ് ചുമത്താന്‍ മതിയായ കുറ്റം ആരോപണങ്ങളില്‍ പോലുമില്ളെന്ന് ഹരജിയില്‍ പറയുന്നു. കേസിലെ സാക്ഷിയായ വി. ശശിധരന്‍െറ നേതൃത്വത്തില്‍ 2009ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതത്തേുടര്‍ന്ന് അംഗവൈകല്യമുണ്ടായി. ആരോഗ്യസ്ഥിതി മോശമാകുകയും തുടര്‍ച്ചയായ ചികിത്സ വേണ്ട അവസ്ഥയിലത്തെുകയും ചെയ്തു. 1997 മുതല്‍ തനിക്ക് സര്‍ക്കാര്‍ ഗണ്‍മാനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗണ്‍മാന്‍ അറിയാതെ ഒരു പ്രവര്‍ത്തനവും തനിക്ക് ചെയ്യാന്‍ കഴിയില്ല. തനിക്ക് മനോജ് വധക്കേസില്‍ പങ്കുണ്ടോയെന്ന അറിയാന്‍ ഗണ്‍മാനെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ കേസ് ഡയറി ഹാജരാക്കാന്‍ സി.ബി.ഐ ബാധ്യസ്ഥരായിട്ടും ഇത് സംബന്ധിച്ച് താന്‍ നല്‍കിയ ഹരജിയും സെഷന്‍സ് കോടതി തള്ളി.
തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മുന്‍വിധിയോടെ തള്ളിയത് നിയമവിരുദ്ധമാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറായ തന്നെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല. നീതി വ്യവസ്ഥയുടെ നടപടികളില്‍നിന്ന് താന്‍ ഒളിച്ചോടിപ്പോകില്ളെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.