സ​ല്‍മ അ​ന്‍വാ​രി​യ്യ, സി.​ടി. ആ​യി​ശ

എം.ജി.എം: സല്‍മ അന്‍വാരിയ്യ പ്രസിഡന്‍റ്, സി.ടി. ആയിശ ജന. സെക്രട്ടറി

കോഴിക്കോട്: കെ.എന്‍.എം മര്‍കസുദ്ദഅവ വനിത വിഭാഗമായ എം.ജി.എം സംസ്ഥാന പ്രസിഡന്റായി സല്‍മ അന്‍വാരിയ്യ (കൊടുങ്ങല്ലൂര്‍), ജനറല്‍ സെക്രട്ടറിയായി സി.ടി. ആയിശ (കണ്ണൂര്‍), ട്രഷററായി റുക്‌സാന വാഴക്കാട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: വി.സി. മറിയക്കുട്ടി, പാത്തേയ്കുട്ടി, ജുവൈരിയ്യ, മറിയം കടവത്തൂര്‍, ബുഷ്‌റ നജാത്തിയ്യ, അസ്മ, നജീബ കടലുണ്ടി (വൈസ് പ്രസി.), അഫീഫ പൂനൂര്‍, ഫാത്വിമ ചാലിക്കര, റാഫിദ ചങ്ങരംകുളം, നൗഫിയ ഖാലിദ്, മുഹ്‌സിന പത്തനാപുരം, ഷെറിന മുബാറക്, ഹസനത്ത് പരപ്പനങ്ങാടി (സെക്ര.).

കോഴിക്കോട്ട് നടന്ന എം.ജി.എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ.എന്‍.എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി എം. അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സല്‍മ അന്‍വാരിയ്യ അധ്യക്ഷതവഹിച്ചു. സി.ടി. ആയിശ, റുക്‌സാന വാഴക്കാട്, മറിയക്കുട്ടി സുല്ലമിയ്യ, കെ.പി. അബ്ദുറഹ്മാന്‍ ഖുബ, ഹാസില്‍ മുട്ടില്‍, ഫഹിം പുളിക്കല്‍, ജിദ മനാന്‍ എന്നിവർ സംസാരിച്ചു.

Tags:    
News Summary - MGM: Salma Anwariya President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.