ആരോപണങ്ങളുടെ നിജസ്ഥിതി അറിയിക്കുക ലക്ഷ്യം -സരിത എസ്. നായര്‍

കൊച്ചി: സോളാര്‍ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി കമീഷനെ അറിയിക്കുന്നതിനാണ് മുദ്രവെച്ച കവറില്‍ ഇവ എഴുതി നല്‍കുന്നതെന്ന് സരിത എസ്. നായര്‍. നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ ഉയരുന്നുണ്ട്. അവയെല്ലാം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. മുദ്രവെച്ച കവറിനൊപ്പം മറ്റൊരു തെളിവും കമീഷന് കൈമാറും. തനിക്കെതിരെ നിലനില്‍ക്കുന്ന കേസിലെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതും രഹസ്യമായാണ് നല്‍കുന്നതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.  

ജയിലില്‍വെച്ചെഴുതിയ കത്ത് ഹാജരാക്കേണ്ടതില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്മെന്‍റ് കമീഷന് നല്‍കും. മുഖ്യമന്ത്രി കമീഷനില്‍ നല്‍കിയ മൊഴിയെക്കുറിച്ചോ അതിലെ വ്യക്തത സംബന്ധിച്ചോ ഇപ്പോള്‍ ഒന്നും പറയുന്നില്ല. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാവുന്നത്ര തെളിവുകള്‍ ശേഖരിക്കും. അവ ലഭിക്കുന്ന മുറക്ക് കമീഷന് സമര്‍പ്പിക്കും.

എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ പരാതി നല്‍കാന്‍ താല്‍പര്യമില്ലായിരുന്നു. അതൊരു രാഷ്ട്രീയ നാടകത്തിന്‍െറ ഭാഗമായിരുന്നു. എന്നെക്കൊണ്ട് പരാതി കൊടുപ്പിച്ചത് അതിലെ ഒരു അധ്യായം മാത്രമായിരുന്നു. അതേസമയം, തന്നെ കണ്ടിട്ടില്ളെന്ന അബ്ദുല്ലക്കുട്ടിയുടെ വാദം തെറ്റാണ്. പരസ്പരം കണ്ടിട്ടുണ്ട്, സോളാര്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിനെതിരായ പരാതിയും യഥാര്‍ഥമാണ്. എന്നാല്‍ അത് നല്‍കിയത് അനവസരത്തിലായിരുന്നു എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടൂള്ളുവെന്നും സരിത വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.