അലങ്കാര തുന്നലില്‍ ഗിന്നസ് റെക്കോഡ്; പിന്നില്‍ തൃശൂരിലെ വനിതകള്‍

തൃശൂര്‍: അലങ്കാര തുന്നലില്‍ ലോക റെക്കോഡ് ഭേദിച്ച കേരള വനിതകളുടെ നേട്ടത്തിന് നേതൃത്വം നല്‍കിയത് തൃശൂര്‍ സ്വദേശികള്‍. ജനുവരി 31ന് ചെന്നൈയിലായിരുന്നു ലോക റെക്കോഡിനായുള്ള പ്രകടനം. 6034 പുതപ്പുകള്‍ യോജിപ്പിച്ച് മൈതാനത്ത് നിരത്തിയാണ് കേരളത്തില്‍ നിന്നുള്ള 91 വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍  ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.
11,148 ചതുരശ്ര മീറ്റര്‍ അലങ്കാര പുതപ്പ് തുന്നി  3,377 ചതുരശ്ര മീറ്റര്‍ എന്ന റെക്കോഡാണ് ഇവര്‍ ഭേദിച്ചത്. തൃശൂര്‍ സ്വദേശികളായ ശാന്തകുമാരിയും രാധ നടരാജനും പ്രകടനത്തിന് കേരളത്തിന്‍െറ വനിതാ സംഘത്തിന് നേതൃത്വം നല്‍കി. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിന്‍െറ പ്രഖ്യാപനത്തിനു ശേഷം കൂറ്റന്‍ പുതപ്പ് 8,034 കഷണങ്ങളാക്കി പാവങ്ങള്‍ക്ക് വിതരണം ചെയ്തു. റെക്കോഡ് പ്രകടനം വിലയിരുത്താന്‍ ലണ്ടനിലെ ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ പ്രവീണ്‍ പട്ടേല്‍ എത്തിയിരുന്നു. ചെന്നൈ തൊരൈപാക്കത്തെ എം.എന്‍.എം ജെയ്ന്‍ എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലായിരുന്നു പരിപാടി.
 നടന ജയം രവി, ചെന്നൈ സൗത് ട്രാഫിക് പൊലീസ് ജോ.കമീഷണര്‍ പി. നാഗരാജന്‍, തമിഴ്നാട് ബ്രാഞ്ച് റെഡ്ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഹരീഷ് എല്‍. മത്തേ എന്നിവരും സംബന്ധിച്ചു.
‘മദര്‍ ഇന്ത്യ ക്രോശേ ക്വീന്‍’ സംഘടനയുടെ ബാനറിലാണ് അലങ്കാര തുന്നലിന്‍െറ നേട്ടം വനിതകള്‍ സ്വന്തമാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.