കൊച്ചി: സോളാര്‍ അന്വേഷണകമീഷന്‍ മുമ്പാകെ നല്‍കാമെന്ന് അറിയിച്ച ഡിജിറ്റല്‍ തെളിവുകള്‍ സരിത കൈമാറി. ഒരു പെന്‍ഡ്രൈവാണ് ചൊവ്വാഴ്ച മുദ്രവെച്ച കവറിലാക്കി കമീഷന് നല്‍കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും മൊഴികളെയും സാധൂകരിക്കുന്ന തെളിവുകളാണ് പെന്‍ഡ്രൈവിലുള്ളത്. ഓഡിയോ, വീഡിയോ ക്ളിപ്പിങ്ങുകള്‍, കത്തുകള്‍ ഉള്‍പ്പെടെ 17 രേഖകളാണ് നാല് ജി.ബി പെന്‍ഡ്രൈവില്‍ അടങ്ങിയിട്ടുള്ളത്. കൂടുതല്‍ തെളിവ് നല്‍കാന്‍ ഇനിയും വൈകരുതെന്ന് കമീഷന്‍ വ്യക്തമാക്കിയതിനത്തെുടര്‍ന്ന് മൂന്നുദിവസത്തിനകം സമര്‍പ്പിക്കാമെന്നും സരിത അറിയിച്ചു. അതേസമയം, കമീഷന്‍െറ അന്തിമ റിപ്പോര്‍ട്ട് നേരത്തേ അറിയിച്ചപ്രകാരം ഏപ്രില്‍ 27നകം സമര്‍പ്പിക്കാനായേക്കില്ളെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. കൂടുതല്‍ തെളിവുകളും വിവരങ്ങളും വെളിപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിസ്തരിക്കേണ്ടി വരും. വിസ്താരം നീളുന്നതിന് അനുസരിച്ച് അന്തിമറിപ്പോര്‍ട്ട്സമര്‍പ്പിക്കുന്നതിലും കാലതാമസം വരും. റിപ്പോര്‍ട്ട് എന്ന പേരില്‍ എന്തെങ്കിലും എഴുതിനല്‍കാന്‍ ഉദ്ദേശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
സരിത നായരോ ലക്ഷ്മി നായരോ: കമീഷനും കുഴങ്ങി
കൊച്ചി: സരിത എസ്. നായരുടെ യഥാര്‍ഥ പേര് സംബന്ധിച്ച പൊല്ലാപ്പുകള്‍ ഒഴിയുന്നില്ല. ലക്ഷ്മി നായരെന്നപേരില്‍ ടീം സോളാറിന്‍െറ ഇടപാടുകള്‍ക്ക് നേതൃത്വം കൊടുക്കുകയും കേസും വിവാദവുമായപ്പോള്‍ യഥാര്‍ഥ പേരില്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തയാളാണ് കേസിലെ മുഖ്യ പ്രതിയായ സരിത എസ്. നായര്‍. എന്നാല്‍, 2013ല്‍ സോളാര്‍ കേസില്‍ ജയിലിലാകുന്നതിനുമുമ്പ് ലക്ഷ്മി നായരെന്ന പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്യാനുള്ള നടപടി ചെയ്തിരുന്നതായി സരിത കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാറിന്‍െറ ക്രോസ് വിസ്താരത്തിന് മറുപടിയായാണ് സരിത ഇക്കാര്യം അറിയിച്ചത്.ആറുമാസം ജയിലില്‍ കിടന്ന് പുറത്തുവന്നശേഷമാണ് പേര് മാറ്റിയതെന്ന് പറയുന്നത് ശരിയല്ല. ജയിലില്‍ കിടന്നത് സരിത അല്ളെന്ന് പൊതുസമൂഹത്തിനുമുന്നില്‍ വരുത്തിത്തീര്‍ക്കാനുമല്ല അപ്രകാരം ചെയ്തത്. മുമ്പും ലക്ഷ്മി നായരെന്ന പേരില്‍ അറിയപ്പെട്ടിരുന്നതിനാലാണ് പേരുമാറ്റാന്‍ ശ്രമിച്ചത്. ജയിലിലാകുന്നിതിനുമുമ്പ് ഗസറ്റ് വിജ്ഞാപനത്തിന് നടപടിയെടുത്തിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നോ എന്ന് അന്വേഷിച്ചിരുന്നില്ല. ഗസറ്റ് വിജ്ഞാപനത്തിന്‍െറ പകര്‍പ്പും കൈവശമില്ല. എന്നാല്‍ നന്ദിനി, സുമ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെട്ടിരുന്നില്ളെന്നും സരിത വ്യക്തമാക്കി.അതേസമയം, സരിത എസ്. നായരെന്ന പേര് നിലനില്‍ക്കില്ളെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു.
പ്രത്യേക സംഘം അന്വേഷിക്കുന്ന സോളാറുമായി ബന്ധപ്പെട്ട 33 ക്രിമിനല്‍ കേസുകള്‍, ഹരജികള്‍, ജാമ്യാപേക്ഷകള്‍, കമീഷന്‍ മുമ്പാകെ നല്‍കിയ രേഖകള്‍, മൊഴികള്‍ തുടങ്ങിയവയിലെല്ലാം സരിത എസ്. നായരെന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. സാങ്കേതികമായി ഇത് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.