തിരുവനന്തപുരം: അസഹിഷ്ണുതയും ജാതീയതയും നാള്‍ക്കുനാള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിശ്വമാനവികതയും വിശാല സാഹോദര്യവും ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക സന്ദേശങ്ങളെ കാലം തേടുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഖുര്‍ആന്‍ സംഗമത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈജ്ഞാനികമായി ഉന്നതി അവകാശപ്പെടുമ്പോഴും വംശീയതയുടെയും സങ്കുചിത കാഴ്ചപ്പാടുകളുടെയും പേരില്‍ സമൂഹം എത്രത്തോളം അധ$പതിച്ചിരിക്കുന്നുവെന്നതാണ് ഓരോ സംഭവവും ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്ക് ജാതീയതയുടെ പേരില്‍ ജീവനൊടുക്കേണ്ടി വന്നത് ഒടുവിലെ ഉദാഹരണം. അസഹിഷ്ണുത പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വംശീയതയെ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വിശാല സാഹോദര്യംകൊണ്ട് മറികടക്കണം. ജാതി-മത-വര്‍ഗ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ദൈവിക ഗ്രന്ഥം. ഭീകരവാദത്തിനും വിഭാഗീയതക്കും സങ്കുചിതത്വത്തിനുമതിരെ വേര്‍തിരിവുകളില്ലാതെ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് എച്ച്.ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചന സമിതി അംഗങ്ങളായ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, കെ.എ. യൂസുഫ് ഉമരി, വനിതാവിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.എം. അന്‍സാരി, അസി.കണ്‍വീനര്‍ എ.അബ്ദുല്‍ ഗഫൂര്‍, എ.അന്‍സാരി, പി.എച്ച്. മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.