ഖുര്‍ആന്‍ മാനവികതയുടെ മഹാവിളംബരം –പാലോട് രവി

തിരുവനന്തപുരം: കാലാതിവര്‍ത്തിയായി മനുഷ്യരെ ഒന്നിപ്പിക്കുന്ന മാനവികതയുടെ മഹാവിളംബരമാണ് ഖുര്‍ആനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. എത്ര നൂറ്റാണ്ട് പിന്നിട്ടാലും എല്ലാക്കാലത്തും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഫല വൃക്ഷമാണതെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമത്തിന്‍െറ ഭാഗമായി നടന്ന അവാര്‍ഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. 1930കളില്‍ ശാസ്ത്രം കണ്ടത്തെിയ പ്രതിഭാസങ്ങള്‍ 1400 വര്‍ഷം മുമ്പ് ഈ ഗ്രന്ഥം വ്യക്തമാക്കിയിരുന്നു. നന്മയുടെ തുരുത്തുകള്‍ കുടുംബത്തിലും സമൂഹത്തിലും തലമുറയിലും അനിവാര്യമായ കാലമാണിതെന്നും സേവനമനോഭാവവും സഹിഷ്ണുതയും നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ സമാധാനമുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.