അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം സമാപിച്ചു

കോഴിക്കോട്: വര്‍ത്തമാന സമൂഹത്തില്‍ വര്‍ധിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുവാനും സാമൂഹികനീതിക്കുവേണ്ടി നിലകൊള്ളുവാനും വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ഭാഗമായി ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം ആഹ്വാനം ചെയ്തു. ഖുര്‍ആനിക ആശയങ്ങളെ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റുന്ന ആളുകളാണ് വര്‍ഗീയ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്.

സമൂഹത്തിന്‍െറ കര്‍മശേഷിയെ നവോത്ഥാന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുപകരം അനിവാര്യമല്ലാത്ത സമരപോരാട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതിന്‍െറ ദുരന്തത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളുവാന്‍ മുസ്ലിം സംഘടനകള്‍ തയാറാകണം. പ്രബോധനരംഗത്തുനിന്ന് യുവാക്കളെ മാറ്റിനിര്‍ത്തി നിഷ്ക്രിയത്വത്തിലേക്ക് നയിച്ച സംഘടനകള്‍ക്കെതിരെ മുസ്ലിംസമൂഹം ജാഗ്രത പാലിക്കണം. രാജ്യം നിലനിര്‍ത്തിപ്പോന്ന മത, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ കാലാകാലങ്ങളായി ഇവിടെ നിലനിന്നവയാണ്. ഇവ നഷ്ടപ്പെടാതിരിക്കാന്‍ ഭരണകൂടവും പൊതു സമൂഹവും ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

കോണ്‍ഫറന്‍സിന്‍െറ ഭാഗമായി ഖുര്‍ആന്‍ സ്റ്റഡീസ് എന്ന തലക്കെട്ടില്‍ ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ ഇന്‍റര്‍നാഷനല്‍ അറബിക് കോണ്‍ഫറന്‍സ് നടത്തി. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.
 ഉദ്ഘാടന സെഷനില്‍ ജാമിഅ മില്ലിയ്യ അല്‍ ഇസ്ലാമിയ്യ പ്രഫ. അദുല്‍ മാജിദ് ഖാസി സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം തലവന്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ചെന്നൈ ന്യൂ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ മാലിക്, രാജസ്ഥാന്‍ ആയിശ സിദ്ദീഖ കോളജ് അസിസ്റ്റന്‍റ് പ്രഫസര്‍ മൗലാനാ മുഹമ്മദ് നഈം സനാബലി, ചെന്നൈ ന്യൂ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ മാലിക്, ജാമിഅ അല്‍ ഹിന്ദ് വിസിറ്റിങ് പ്രഫ. മുഹമ്മദ് അഹ്മദ് ഫാറൂഖി, പി.എന്‍. അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ്, പ്ര. ഡോ. എ.ഐ. റഹ്മത്തുല്ല, കുവൈത്ത് ഇഹ്യാത്തുറാസ് അംഗം ശൈഖ് സ്വലാഹുദ്ദീന്‍ മഖ്ബൂല്‍, യു.എ.ഇ പണ്ഡിതന്‍ ശൈഖ് സഫറുല്‍ ഹസന്‍, ഇസ്ലാമിക് ഗൈഡന്‍സ് സെന്‍റര്‍ ദമ്മാം അംഗം ശൈഖ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, സി. മുഹാസ്, നാസ്വിര്‍ ബാലുശ്ശേരി, ഹാരിസുബ്നു സലീം, പി.കെ. അംജദ് മദനി, നസ്വറുല്ല തൃശൂര്‍ എന്നിവര്‍ സംസാരിച്ചു. ബധിരത ബാധിച്ചവര്‍ക്ക് പ്രത്യേകമായി സംഘടിച്ചിച്ച സിഗ്നല്‍ സെഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഫഹീദ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ പറവണ്ണ, നിസ്വാര്‍ കുനിയില്‍, പി.സി. അഹ്മദ് കുട്ടി, ശബീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സമ്മേളനത്തില്‍ തീം കോണ്‍ഫറന്‍സില്‍ മന്ത്രി എം.കെ. മുനീര്‍ സംസാരിച്ചു. അര്‍ഷദ് ഖാന്‍ (ദുബൈ), കെ. താജുദ്ദീന്‍ അഹ്മദ് സ്വലാഹി, സി.പി. സലീം, കുവൈത്ത് ഫത്വാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദുബ്നു ഹമദ് അല്‍ ഹമൂദ് അന്നജ്ദി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

എം.എസ്.എം സംസ്ഥാന ട്രഷറര്‍ സി. മുഹാസ് അധ്യക്ഷത വഹിച്ചു. ബാലവേദി പ്രതിഭ മിസ്അബ് അരീക്കോട്, ശമീല്‍ മഞ്ചേരി, പി.കെ. അംജദ്, നസ്റുല്ല തൃശൂര്‍, സി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച സമാപിച്ചു. ഏഴു വേദികളിലായി 26 സെഷനുകളിലായി നടന്ന സമ്മേളനത്തിന്‍െറ സമാപനം സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ലോക സ്രഷ്ടാവിന്‍െറ സ്നേഹോപഹാരമായ ഖുര്‍ആന്‍ മുസ്ലിംകള്‍ക്കുമാത്രമുള്ളതല്ല, മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗനിര്‍ദേശമാണെന്ന് മനസ്സിലാക്കി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ മുഴുവന്‍ മുസ്ലിംകളും കര്‍മരംഗത്തിറങ്ങണം. ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം ശ്രദ്ധേയമാണ്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ധാര്‍മികജീവിത പദ്ധതിക്ക് തുല്യമായ കര്‍മപദ്ധതി മറ്റൊന്നില്ല.

നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്നാണ് പ്രവാചക വാക്യം. അതിനാല്‍ ഖുര്‍ആന്‍ പഠനത്തിന്‍െറ വ്യവസ്ഥാപിതത്വത്തിനും ജനകീയതക്കും ഓരോരുത്തരും രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയിലെ ഉന്നത പണ്ഡിതാകാരസഭ മെംബര്‍ ശൈഖ് സ്വാലിഹ് അല്‍ ഫൗസാനും വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ചെയര്‍മാന്‍ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി.

കരുവള്ളി മുഹമ്മദ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ മൗലവി തുറക്കല്‍, വെല്‍ക്കം അഷ്റഫ്, പി.കെ. ഷരീഫ്, അമീന്‍ കോയമ്പത്തൂര്‍, കെ. സജ്ജാദ്, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, ടി.കെ. അഷ്റഫ്, ഹാരിസ്ബ്നു സലീം, സിറാജുല്‍ ഇസ്ലാം, മേയര്‍ വി.കെ.സി. മമ്മദ്കോയ, അഡ്വ. ടി.എ. സിദ്ദീഖ്, നജീബ് കാന്തപുരം, അഷ്റഫ് അബൂബക്കര്‍, എം.പി. അഹമ്മദ്, ഫൈസല്‍ മൗലവി, പി.എന്‍. അബ്ബാസ്, അബ്ദുല്‍ ല്ലത്തീഫ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സി. മുഹമ്മദ് അജ്മല്‍, ഡോ.കെ. മുഹമ്മദ് കുട്ടി, മുജാഹിദ് ബാലുശ്ശേരി, അബ്ദുറഷീദ് സലഫി കൊടക്കാട് എന്നിവര്‍ സംസാരിച്ചു.

കൃഷി മന്ത്രി കെ.പി. മോഹനന്‍ ക്യാച്ച് ദ യൂത്ത് ലോഗോ പ്രകാശനം ചെയ്തു. അവാര്‍ഡുകള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ വിതരണം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.