ന്യൂഡൽഹി: പാപ്പിനിശേരിയിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല. പെൺകുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കോടിയേരി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.