തൃശൂർ: കേരളാ ജനപക്ഷം പിരിച്ചുവിട്ടെന്നും ഇനി മുതൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സ്ഥാപക നേതാവ് കെ. രാമൻപിള്ള. തൃശൂരിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാന പ്രസിഡന്‍റ് ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം നടന്നത്.
ബി.ജെ.പിയിൽ പദവികൾ ആഗ്രഹിക്കുന്നില്ലെന്ന് രാമൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പ്രവർത്തകരുടെ ആഗ്രഹവും അതാണ്. ഇക്കാര്യം കേന്ദ്ര, സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. നേരത്തെ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും രാമൻപിള്ള വ്യക്തമാക്കി.
മിസ്ഡ് കോൾ അടിച്ചാൽ പാർട്ടി അംഗത്വം നൽകാമെന്ന് പറഞ്ഞ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെ രാമൻപിള്ള പരിഹസിച്ചു. അത്തരം പരാമർശം നടത്തിയവർ ഇപ്പോൾ പുറത്താണെന്നും രാമൻപിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.