ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കെതിരെ ഡി.ജി.പിയുടെ കത്ത്

തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കെതിരെ വിമര്‍ശവുമായി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാറിന് കത്തയച്ചു. റോഡുസുരക്ഷക്കാ ഫണ്ട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ളെന്ന് കാണിച്ചാണ് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കത്തയച്ചത്. പണം ലഭിക്കാത്തതിനാല്‍ പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന റോഡുസുരക്ഷാ പദ്ധതികള്‍ പാളുന്നതായും കത്തില്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷം റോഡുസുരക്ഷാ അതോറ്റിയില്‍നിന്ന് പണം നല്‍കാത്തതിനാല്‍ ശുഭയാത്ര -2015 പദ്ധതി പാളുകയാണ്. പൊലീസ് ആസ്ഥാനത്തുനിന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പണം നല്‍കുന്നില്ല. ഇതിനാല്‍ പൊലീസുകാരുടെ പരിശീലനവും കിറ്റുവിതരണവും മുടങ്ങി. ഇങ്ങനെയായാല്‍ റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പരാജയപ്പെടും. 2015ല്‍ 84കോടിയിലധികം രൂപ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയായി പൊലീസ് പരിച്ചെടുത്ത് സര്‍ക്കാറിലേക്ക് അടച്ചു. ഈ പണത്തിന്‍െറ 50 ശതമാനമാണ്  റോഡുസുരക്ഷാ അതോററ്റിയിലത്തെുന്നത്. ഇതില്‍നിന്നാണ് പണം ആവശ്യപ്പെടുന്നത്. അപകടങ്ങള്‍ കുറക്കാനായി ആവിഷ്കരിച്ച, 2011 മുതല്‍ 20വരെ നീളുന്ന റോഡുസുരക്ഷാ ദശകം പദ്ധതിയും ഉപേക്ഷിച്ച മട്ടാണ്. വിഷയത്തില്‍ സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ചീഫ് സെക്രട്ടറി ജിജി തോംസണിനുമാണ് കത്തുനല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.