പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം: ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കരയില്‍ കല്‍മണ്ഡപം പൊളിച്ചുമാറ്റിയതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പുനര്‍നിര്‍മാണ ജോലികള്‍  ഈ യോഗത്തിൻെറ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.