ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 23ന്

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 23ന്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംബന്ധിക്കും. 70 വയസ്സിന് മുകളിലുള്ള അപേക്ഷകര്‍ക്കും തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.
ബാക്കി സീറ്റുകളിലേക്ക് അപേക്ഷകരെ തെരഞ്ഞെടുക്കാനും കാത്തിരിപ്പ് പട്ടിക തയാറാക്കാനുമാണ് നറുക്കെടുപ്പ്. ഇതിന് മുമ്പ് സംസ്ഥാനത്തിനുള്ള ഹജ്ജ് ക്വോട്ടയില്‍ തീരുമാനമാകും.
മാര്‍ച്ച് മൂന്നിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേഖലാ തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ ന്യൂഡല്‍ഹിയിലേക്ക് പോകാനും തീരുമാനിച്ചു. അടുത്ത മേയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കും.
കേരളം ഉള്‍പ്പെടുന്ന സോണല്‍ അംഗത്തെ തെരഞ്ഞെടുക്കാനായാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.
കേരളത്തില്‍നിന്നുള്ള ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് കമ്മിറ്റിയംഗങ്ങള്‍ ഡല്‍ഹി സന്ദര്‍ശനത്തിടെ കേന്ദ്ര വ്യോമയാനമന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ കാണും.
ഹജ്ജ് കമ്മിറ്റിയുടെ പുതിയ ബ്ളോക്കിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും തീരുമാനമായി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.