വിമര്‍ശിക്കാന്‍ കോപ്പില്ലാതെ പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണനേട്ടങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാനോ ആരോപണമുന്നയിക്കാനോ പ്രതിപക്ഷത്തിന്‍െറ കയ്യില്‍ ഒരു കോപ്പുമില്ലെന്നും  ചര്‍ച്ചകളെ ഭയന്ന് അവര്‍ ഒളിച്ചോടുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്‍െറ കയ്യിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളും മാത്രമാണ്. അതുകൊണ്ടാണ് അവര്‍ ബഹളമുണ്ടാക്കി പുകമറസൃഷ്ടിക്കുന്നത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഇനി തീരുമാനം ജനകീയ കോടതിയുടേതാണ്. തന്നെ വിമര്‍ശിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ വന്ന് വലിച്ചുകീറരുതോ എന്നും അതിനെ ആരെങ്കിലും എതിര്‍ക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അവസാന നിയമസഭാ സമ്മേളനത്തിന്‍െറ അവസാന ദിവസം വോട്ട് ഓണ്‍ അകൗണ്ട് അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

14 ദിവസമാണ് ഈ സെഷനില്‍ സഭ ചേര്‍ന്നത്. ഇതില്‍ രണ്ട് പ്രമുഖവ്യക്തികള്‍ക്ക് അനുശോചനമര്‍പ്പിക്കാന്‍ ചേര്‍ന്ന രണ്ട് ദിവസങ്ങളില്‍ മാത്രമാണ് സഭ ശാന്തമായിരുന്നത്. കേരളനിയമസഭയില്‍  ചരമോപചാര്‍മര്‍പ്പിക്കാന്‍ മാത്രമേ കഴിയൂ എന്ന് വന്നാല്‍ അത് മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടാണ്. വിമര്‍ശങ്ങളെ താന്‍  ഭയപ്പെടുന്നില്ല. പ്രതിഷേധിക്കാനും ആക്ഷേപമുന്നയിക്കാനും  അവകാശമുള്ളതു പോലെ മറുപടി കേൾക്കാനും പ്രതിപക്ഷം സഹിഷ്ണുത കാട്ടണം. ഒന്നുകില്‍ സംസാരിക്കാന്‍ കഴിയാത്തവണ്ണം ബഹളം, അല്ലെങ്കില്‍ മനംമടുപ്പിക്കുന്ന ശൂന്യത ഇതാണ് സഭാസമ്മേളനങ്ങളിലെ അനുഭവമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.