ചങ്ങനാശേരി: സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍െറ 139ാമത് ജയന്തി സമ്മേളനത്തിന് വിവിധരാഷ്ട്രീയനേതാക്കളുടെ പട. സ്വാഗതപ്രസംഗകനായി എത്തിയ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നേതാക്കളുടെ ബാഹുല്യം കണക്കിലെടുത്ത് എന്‍.എസ്.എസുമായി അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കളുടെ പേരുകള്‍ പറയാനും മറന്നില്ല. ഉദ്ഘാടകനായത്തെിയ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കതോലിക്കബാവയെ ജനറല്‍ സെക്രട്ടറി പൊന്നാടയണിച്ചാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ. മേനോനും എന്‍.എസ്.എസ് നേതൃത്വത്തിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഒപ്പം വേദിയില്‍ സന്നിഹിതരായി.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍,സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, കെ.സി. ജോസഫ്, എം.പിമാരായ കെ.സി. വേണുഗോപാല്‍, ആന്‍േറാ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, എം.എല്‍.എമാരായ, സി.എഫ്. തോമസ്, പി.സി. വിഷ്ണുനാഥ്, ഡോ.എന്‍. ജയരാജ്, മോന്‍സ് ജോസഫ്, ടി. ശിവദാസന്‍നായര്‍, കെ. മുരളീധരന്‍, കെ.എസ്. ശബരീനാഥന്‍, ജോസഫ് വാഴക്കന്‍, എം.എ. വാഹിദ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, കോണ്‍ഗ്രസ് -എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍, ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, കെ.എസ്.എഫ് ഇ. വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍, ബി.ജെ.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍, നേതാക്കളായ വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, കെ.ആര്‍. പ്രതാപചന്ദ്രവര്‍മ, ബി. രാധാകൃഷ്ണമേനോന്‍, എം.ബി. രാജഗോപാല്‍, കെ.ജി. രാജ്മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍, നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ , ജില്ലാ കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
സ്കൂള്‍ മൈതാനിയില്‍ കാല്‍ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലില്‍ രണ്ടു ദിവസമായി നടന്ന ആഘോഷ പരിപാടികളില്‍ സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ജനസാഗരത്തെ നിയന്ത്രിക്കാന്‍ പൊലീസ് സുരക്ഷാവലയം തീര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.