കോഴിക്കോട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍കുമാറിനെ അവഹേളിച്ച് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രതികരിച്ച യുവാവിനെ പൊലീസ് അറസ്റ്റ്് ചെയ്തു. ഫേസ്ബുക്കില്‍ 'മാധ്യമം' ജീവനക്കാരനെന്ന വ്യാജപ്രൊഫൈല്‍ നല്‍കിയ മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ഹൗസില്‍ അന്‍വര്‍ സാദിഖിനെയാണ് (24) അസി. പൊലീസ് കമീഷണര്‍ ജോസിചെറിയാന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് പൊലീസ് പ്രതിയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ദേശവിരുദ്ധ സ്വഭാവമുള്ള പ്രതികരണമായതിനാല്‍ ഐ.പി.സി 124(എ) വകുപ്പ് അനുസരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മാധ്യമം മാനേജ്മെന്‍റിന്‍െറ പരാതിയിലാണ് നടപടി.
കോടൂരിലെ റേഷന്‍കടയില്‍ ജീവനക്കാരനാണ് അന്‍വര്‍ സാദിഖ്. അനു അന്‍വര്‍ എന്നപേരിലാണ് ഇയാളുടെ ഫേസ്ബുക് പോസ്റ്റ്. മാധ്യമത്തിലാണ് ജോലി എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ മാധ്യമം ജീവനക്കാരനല്ളെന്ന് മാനേജ്മെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്ളസ് ടുവരെയെ പഠിച്ചിട്ടുള്ളൂവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, ഇയാള്‍ ബിരുദധാരിയാണെന്നാണ് ഫേസ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയത്. മറ്റൊരു പ്രൊഫൈല്‍ നോക്കി പകര്‍ത്തിയതാണിതെന്ന് പ്രതി മൊഴിനല്‍കി. യുവാവിന്‍െറ മൊഴി വിശ്വസനീയമല്ളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെക്കുറിച്ചും മാധ്യമത്തിന്‍െറ വിലാസം ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചേവായൂര്‍ സി.ഐ പി.കെ. സന്തോഷ്, എസ്.ഐമാരായ യു.കെ. ഷാജഹാന്‍, ഹബീബുല്ല, ഷാഡോ പൊലീസിലെ എം. പ്രമോദ്, അശിഖ് റഹ്മാന്‍, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.