നടൻ ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം

തൊടുപുഴ: നടൻ ആസിഫ് അലിയുടെ തൊടുപുഴയിലെ വീടിന് നേരെ ആക്രമണം. രാവിലെ ഒരു സംഘം ആളുകൾ ബൈക്കിലെത്തി വീടിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്ത് അലി ആരോപിച്ചു. ആക്രമണം നടക്കുമ്പോൾ ആസിഫ് അലിയും പിതാവും വീട്ടിൽ ഉണ്ടായിരുന്നില്ല.

സി.പി.എം ലോക്കൽ ഏരിയ സെക്രട്ടറിയാണ് ഷൗക്കത്ത് അലി. കഴിഞ്ഞ ദിവസം ഗ്രാമസഭയിൽ മുസ്ലിം ലീഗ് കൗൺസിലർ അനിൽകുമാറിനെ ഒരു സംഘം ആളുകൾ  കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.