സ്കൂള്‍ കലോത്സവം: 19 വേദികള്‍ക്കും പേരായി; ‘ചിലങ്ക’ മുതല്‍ ‘മേളം’ വരെ

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് പേരുകളായി. കലയുടെ അടയാളങ്ങളാണ് വിവിധ വേദികള്‍ക്ക് പേരുകളായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്തിന് ‘ചിലങ്ക’ എന്നാണ് പേര്. മറ്റു വേദികളുടെ പേരുകള്‍: വേദി രണ്ട് പൂജപ്പുര മൈതാനം -നടനം, മൂന്ന് -ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയം,വഴുതക്കാട് -മയൂരം, നാല് -വി.ജെ.ടി ഹാള്‍, പാളയം -തരംഗിണി, അഞ്ച് -സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ -യവനിക, ആറ് -ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, കോട്ടണ്‍ഹില്‍ -വാനമ്പാടി, ഏഴ് -എസ്.എം.വി മോഡല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയം -മുദ്ര, എട്ട് -ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്, മണക്കാട് -നാദം, ഒമ്പത് -ഗവ. എല്‍.പി.എസ് കോട്ടണ്‍ഹില്‍ ഓഡിറ്റോറിയം  -നിലാവ്, 10 -ഗവ. മോഡല്‍ എച്ച്.എസ് എല്‍.പി.എസ്, തൈക്കാട് -കേളി, 11 -ഹോളി ഏഞ്ചല്‍സ് എച്ച്.എസ്.എസ്, ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ -മഴവില്ല്, 12 -പബ്ളിക് ലൈബ്രറി ഹാള്‍, പാളയം -തളിര്, 13 -സ്വാതിതിരുനാള്‍ സംഗീത കോളജ്, തൈക്കാട് - മണിവീണ, 14 -ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കോട്ടണ്‍ഹില്‍ അസംബ്ളിഹാള്‍ -താളം, 15 -ശിശുക്ഷേമ സമിതി ഹാള്‍, തൈക്കാട് -ഗീതം, 16, 17, 18 -എസ്.എം.വി മോഡല്‍ എച്ച്.എസ്.എസ് (രചനാമത്സരങ്ങള്‍) -വര്‍ണം, 19 -പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസ് -മേളം.  ഇതിനു പുറമെ നായനാര്‍ പാര്‍ക്കില്‍ എക്സിബിഷനും ഗാന്ധിപാര്‍ക്കില്‍ സാംസ്കാരിക സായാഹ്നവും നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.