അർജുനനായി പിണറായി; കൃഷ്ണനായി ജയരാജൻ

കണ്ണൂര്‍: പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ കൃഷ്ണനായും ചിത്രീകരിച്ച് സി.പി.എം നവകേരള യാത്ര പ്രചാരണ ബോര്‍ഡ്. കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന് പുറപ്പെടുന്ന അഞ്ചു കുതിരകളെ പൂട്ടിയ രഥത്തില്‍ പിണറായിയുണ്ട്. നെറുകയില്‍ പീലിചാര്‍ത്തി തേരാളിയായി സി.പി.എം ജില്ലാ സെക്രട്ടറിയും. ഈയിടെ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേർന്ന പ്രവർത്തകരാണ് ഫ്ലക്സ് ബോർഡിന് പിന്നിൽ. നേരത്തേ ചെഗുവേരക്കൊപ്പം ചുവന്ന ഗണപതിയുമായി ഗണേശോത്സവം സംഘടിപ്പിച്ചും അമ്പാടിമുക്ക് വാർത്തകളിലിടം നേടിയിരുന്നു.

മത ചിഹ്നങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന പുതിയ പ്രചാരണബോർഡ് സോഷ്യൽ മീഡിയകളിൽ ചർച്ചയായി. നേരത്തേ പാർട്ടി സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ പ്രചാരണബോര്‍ഡില്‍ അന്ത്യത്താഴത്തിന്റെ ചിത്രം എഡിറ്റ് ചെയ്തതും ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി ചിത്രീകരിച്ചതും വിവാദമായിരുന്നു.


 


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.