കൊച്ചി: പുതിയ തലമുറയിലെ 79 ശതമാനവും വാര്‍ത്തക്കായി ആശ്രയിക്കുന്നത് പത്രങ്ങളെയും ടി.വി ചാനലുകളെയും. പത്രവായന കുറയുന്നുവെന്ന പ്രചാരണത്തിനിടെയാണ് ഈ കണ്ടത്തെല്‍. കൊച്ചിയിലെയും രാജ്യത്തെ മറ്റ് 15 നഗരങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടത്തെല്‍. കൊച്ചിയിലെ 12നും 18നും ഇടയില്‍ പ്രായമുള്ള 1200 സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നാണ് സര്‍വേയുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചത്. ‘ജനറേഷന്‍ ഇന്‍സൈഡ്’ എന്നപേരില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസ് (ടി.സി.എസ്) ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനംപേര്‍ ബന്ധുക്കളും സുഹൃത്തുക്കളും അയക്കുന്ന ലിങ്കുകള്‍ വഴിയും 32 ശതമാനം പേര്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ വഴിയും വാര്‍ത്ത അറിയുന്നുമുണ്ട്. പരസ്പരം സന്ദേശങ്ങള്‍ അയക്കുന്ന കാര്യത്തില്‍ മൊബൈല്‍ സന്ദേശങ്ങളുടെ (എസ്.എം.എസ്) പങ്ക് വലിയതോതില്‍ ഇടിഞ്ഞതായും സര്‍വേയില്‍ കണ്ടത്തെി. പകരം വാട്സ്ആപ് ആണ് കയറിവന്നത്. എസ്.എം.എസിനെ ബഹുദൂരം പിന്നിലാക്കി സന്ദേശമയക്കുന്നതില്‍ വാട്സ്ആപ് 70 ശതമാനത്തോടെ ഒന്നാം സ്ഥാനത്തത്തെി. എസ്.എം.എസിന്‍െറ വിഹിതം 11 ശതമാനത്തിലൊതുങ്ങി.
സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനവും ആശയവിനിമയം നടത്തുന്നത് ഓണ്‍ലൈനിലാണ്. അറിവ് നേടാന്‍ 18 ശതമാനം പേര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നു. എങ്കിലും തങ്ങള്‍ വെറും മൊബൈല്‍ ജീവികളല്ളെന്ന് തെളിയിച്ച് 42 ശതമാനംപേര്‍ സുഹൃത്തുക്കളുമായി മുഖാമുഖം ആശയ വിനിമയത്തിന് സമയം കണ്ടത്തെുന്നുമുണ്ട്. സുഹൃത്തുക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഫോണ്‍കോള്‍, ഫേസ്ബുക് എന്നിവയും ഉപയോഗപ്പെടുത്തുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനവും ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ താല്‍പര്യം പ്രകടിപ്പിച്ചു. 29 ശതമാനം ദിവസം 15 മിനിറ്റിനും 30 മിനിറ്റിനും ഇടയില്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു.
ഇന്‍റര്‍നെറ്റ് ആവശ്യങ്ങള്‍ക്കായി ലാപ്ടോപ്, ഡസ്ക്ടോപ് എന്നിവ ഉപയോഗിക്കുന്ന അത്രതന്നെ വിദ്യാര്‍ഥികള്‍ സ്മാര്‍ട് ഫോണുകളെയും ആശ്രയിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ 88 ശതമാനത്തോടെ ഫേസ്ബുക്കാണ് മുന്നില്‍. 66 ശതമാനവുമായി ഗൂഗ്ള്‍ രണ്ടാം സ്ഥാനത്താണ്. 42 ശതമാനത്തിന് ട്വിറ്റര്‍ അക്കൗണ്ടുണ്ട്.
പ്രഫഷനല്‍ കോഴ്സുകളോടുള്ള ആകര്‍ഷണം കുറഞ്ഞുവരുകയാണെങ്കിലും ഇപ്പോഴും 59 ശതമാനം പേര്‍ ഇത്തരം കോഴ്സുകളില്‍ ചേരാനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് ടി.സി.എസ് ഗ്ളോബല്‍ കമ്യൂണിക്കേഷന്‍സ് തലവന്‍ പ്രതീപ്ത ബാഗ്ചി പറഞ്ഞു.
പുതു തലമുറകള്‍ക്കിടയിലെ ഡിജിറ്റല്‍ ശീലങ്ങള്‍, തൊഴില്‍ സംബന്ധമായ അവരുടെ അഭിരുചികള്‍ എന്നിവ വിശകലനം ചെയ്യുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. യുവതലമുറയുടെ അഭിരുചിക്കനുസൃതമായ പ്രോഗ്രാമുകള്‍ രൂപകല്‍പന ചെയ്യുന്നതിന് ഇത്തരം അറിവുകള്‍ തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.