കാസർകോട്: സി.പി.എം നേതൃത്വത്തിൽ നടത്തിയ കേരള പഠന കോണ്‍ഗ്രസിന് പ്രതികരണമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ ലേഖനത്തിലെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിണറായി വിജയെൻറ മറുപടി. തുടക്കത്തിൽ കമ്പ്യൂട്ടറിനെ എതിർത്തത് തൊഴിലിനെ ബാധിക്കുമെന്ന ഭയത്താലാണ്. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക സജീവമായിരുന്ന സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാരുടെ സംഘടനകള്‍ സമരം നടത്തിയത്. പഠനകോൺഗ്രസ് ഉന്നയിച്ച വിഷങ്ങളിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനല്ല, കുറ്റപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഐ.ടി വികസനത്തെ കുറിച്ച് പറയുമ്പോള്‍ പണ്ട് സിപിഎം കമ്പ്യൂട്ടറിനെതിരായിരുന്നു എന്ന് പറയുകയല്ലോ വേണ്ടതെന്നും പിണറായി പറഞ്ഞു. നവകേരള യാത്രയുമായി ബന്ധപ്പെട്ട് കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയെൻറ മറുപടി.
പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മടിക്കുന്നതാണ് ഐ ടിയുടെ ഭാവി വികസനത്തെ തടയുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. നായനാര്‍ സര്‍ക്കാരാണ് ഇന്ത്യയിൽ ആദ്യമായി ടെക്‌നോ പാര്‍ക് സ്ഥാപിക്കുന്നത്. എന്തുകൊണ്ടാണ് അതിന് തുടര്‍ച്ചയുണ്ടാകാതിരിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും ഐ ടി വികസനത്തില്‍ കുതിച്ചുയരുമ്പോള്‍ കേരളം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണ്. അതും നിരവധി അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ തൊഴിലില്ലാതെ നില്‍ക്കുമ്പോള്‍. അത്തരം കാര്യങ്ങള്‍ മാറണമെന്നാണ് സിപി എം ആവശ്യപ്പെടുന്നത്. അതിന് മറുപടി പറയാതെയുള്ള ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തെ പരിതാപകരം എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.
ലാവലിന്‍ കേസിനെക്കുറിച്ച് ഉത്തരവാദിത്വത്തോടെ പ്രതികരിക്കണമെന്ന കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരെൻറ ഉപദേശത്തിന് നന്ദിയെന്ന് പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് പരിഹാസരൂപത്തില്‍ പിണറായി പ്രതികരിച്ചത്
പ്രമാദമായ വിഷയത്തില്‍ കോടതി നിരീക്ഷണം വന്നിട്ടും പ്രതികരിക്കില്ലെന്ന നിലപാട് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.