ഹജ്ജ് യാത്ര: രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണം

ലഖ്നോ: ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്ന രണ്ടു വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും പകുതി ടിക്കറ്റ് എടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഉത്തരവ്. ഇതുവരെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരുന്നു. രണ്ടു വയസ്സിനു താഴെയുള്ളവര്‍ മൊത്തം തുകയുടെ 10 ശതമാനം നല്‍കുകയും വേണം. ഉത്തര്‍പ്രദേശിലെ ബറേലി ഹജ്ജ് സേവാ സമിതി പുതിയ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പുതിയ മാറ്റത്തിലൂടെ സ്ത്രീകളെ പുണ്യയാത്രയില്‍നിന്ന് തടയാനുള്ള തന്ത്രമാണിതെന്ന് സംഘടന ആരോപിച്ചു.
  ബസുകളിലും ട്രെയിനുകളിലും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ളെന്നും ചെറിയ കുട്ടികള്‍ മാതാവിന്‍െറ മടിയിലാണ് ഇരിക്കാറെന്നും പുതിയ നീക്കം സ്ത്രീകളെ പുണ്യയാത്രയില്‍നിന്ന് തടയാനുള്ളതാണെന്നും ഹജ്ജ് സേവാ സമിതി പ്രസിഡന്‍റ് അതാവുര്‍ റഹ്മാന്‍ പറഞ്ഞു. കുട്ടികള്‍ക്കുകൂടി ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ ഭൂരിപക്ഷ മുസ്ലിം കുടുംബത്തിനും സാധിക്കില്ളെന്നും ചെറിയ കുട്ടികളെ വിട്ട് യാത്രചെയ്യാന്‍ മിക്ക മാതാക്കളും തയാറാവുകയില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.