ബഹുനില കെട്ടിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാതെ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വിസസ്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ളെന്നും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബഹുനില കെട്ടിടങ്ങളില്‍ വ്യാഴാഴ്ച നടത്തിയ മിന്നല്‍പരിശോധനയില്‍ 150ഓളം ഫ്ളാറ്റുകളില്‍ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ളെന്ന് ബോധ്യമായി. ഇവരെക്കൂടാതെ 50 ഓളം മാളുകള്‍ക്കും 10 കല്യാണമണ്ഡപങ്ങള്‍ക്കും നോട്ടീസ് നല്‍കി.
അവശ്യം വേണ്ട ഫയര്‍സേഫ്റ്റി ഉപകരണങ്ങള്‍പോലും ഇല്ലാത്ത കെട്ടിടങ്ങളുടെ ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷം ഫയര്‍ഫോഴ്സ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ഡിവിഷനല്‍ ഓഫിസര്‍മാരുടെ പരിശോധനയില്‍ സുരക്ഷാക്രമീകരണങ്ങള്‍ കാര്യക്ഷമമല്ളെന്ന് ബോധ്യമായാല്‍ നടപടിയെടുക്കുമെന്നും ബെഹ്റ പറഞ്ഞു. വരുംദിവസങ്ങളില്‍ മറ്റുജില്ലയിലും പരിശോധന വ്യാപിപ്പിക്കാനാണ് ഫയര്‍ഫോഴ്സിന്‍െറ തീരുമാനം. പുതുതായി ഫയര്‍ഫോഴ്സില്‍ ചുമതലയേറ്റ ബെഹ്റയുടെ നടപടി സര്‍ക്കാറിന് പുതിയ തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.
അനിയന്ത്രിതമായി പണിതുയര്‍ത്തിയ ബഹുനില കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കാതിരുന്ന മുന്‍മേധാവി ഡി.ജി.പി ഡോ. ജേക്കബ് തോമസ് സര്‍ക്കാറിന്‍െറ കണ്ണിലെ കരടായിരുന്നു. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായിട്ടും വഴങ്ങാതിരുന്ന ജേക്കബ് തോമസിനെ കെട്ടിടനിര്‍മാതാക്കളുടെ ഇടപെടലിനത്തെുടര്‍ന്നാണ് ഫയര്‍ഫോഴ്സില്‍നിന്ന് മാറ്റിയത്. തുടര്‍ന്ന്, സര്‍ക്കാറിനും കെട്ടിടനിര്‍മാതാക്കള്‍ക്കും അനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ എ.ഡി.ജി.പി അനില്‍കാന്തിനെ നിയമിച്ചെങ്കിലും ഫലം കണ്ടില്ല. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണമെന്ന് ഡയറക്ടര്‍ (ടെക്നിക്കല്‍) നിലപാടെടുത്തതോടെ അനില്‍കാന്തും വെട്ടിലായി. തുടര്‍ന്നാണ് ബെഹ്റയെ ഫയര്‍ഫോഴ്സിലത്തെിച്ചത്. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ ബെഹ്റയും നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.