മരട്: എറണാകുളം മരടിൽ വെടിപ്പുരക്ക് തീപിടിച്ച് ഒരു മരണം. പടക്ക നിർമാണ തൊഴിലാളി തെരുവിൽപാടത്ത് രാജന്റെ ഭാര്യ നളിനി (65) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്മിക്കുമ്പോഴായിരുന്നു അപകടം.
ഇന്ന് 11.30 മണിയോടെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറിയിൽ തീപിടിത്തമുണ്ടായത്. തുടർന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
സ്ഫോടനത്തെ തുടർന്ന് സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലാ കലക്ടറും സിറ്റി പൊലീസ് കമീഷണറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമെ അപകട കാരണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.