കുട്ടികളെ കൊണ്ടുവന്ന കേസ്​: ഓർഫനേജുകളിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി

പാലക്കാട്: ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം വെട്ടത്തൂർ, മുക്കം ഓർഫനേജുകളിൽ അന്വേഷണം പൂർത്തിയാക്കി. സി.ബി.ഐ ഡൽഹി ഘടകത്തിലെ ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റ് ഡിവൈ.എസ്.പിമാരായ സുഭാഷ്കുന്ദ്, അബ്ദുസ്സലാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് രണ്ട് ദിവസവും കോഴിക്കോട്ട് മൂന്ന് ദിവസവും ക്യാമ്പ് ചെയ്താണ് അന്വേഷണം പൂർത്തിയാക്കിയത്.
ഓർഫനേജിലെ ഹോസ്റ്റൽ, കാൻറീൻ, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘം പരിശോധിച്ചു. മുക്കം ഓർഫനേജിന് കീഴിലുള്ള മണാശ്ശേരിയിലെ അനാഥാലയത്തിൽ താമസിച്ച് പഠിക്കുന്ന ബിഹാർ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുകയും ഇരു ഓർഫനേജുകളിലെയും ഇതര സംസ്ഥാന വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തു. മലപ്പുറം, കോഴിക്കോട് ശിശുക്ഷേമ സമിതി, സാമൂഹിക നീതി വകുപ്പ് എന്നിവിടങ്ങളിൽനിന്നും വിവരങ്ങളെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി എസ്. ശ്രീജിത്തുമായും സി.ബി.ഐ ആശയവിനിയമം നടത്തി. കുട്ടികളെ മത പരിവർത്തനം ലക്ഷ്യമിട്ടാണോ കൊണ്ടുവന്നതെന്നും കേരളത്തിലേക്ക് കൊണ്ടുവന്നവരിൽ ബംഗ്ലാദേശ് കുട്ടികൾ ഉണ്ടോയെന്നുമാണ് സി.ബി.ഐ പ്രധാനമായും പരിശോധിച്ചത്. കുട്ടികളെ കൊണ്ടുവന്നതിൽ ബാലാവകാശ സംരക്ഷണ നിയമത്തിെൻറ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. തുടരന്വേഷണത്തിന് സി.ബി.ഐ ഝാർഖണ്ഡ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്ക് പോകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.