കൊല്ലം: തിരുനെൽവേലി ബസപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നര വയസുകാരൻ മരിച്ചു. കൊല്ലം മൂതാക്കര ബിജു സദനത്തില്‍ ബിജു മുത്തുനായകത്തിന്‍റെ മകൻ ആരോൺ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. അപകടത്തിൽ ആരോണിന്‍റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. അണുബാധ തടയാനായി വലത് കാൽ മുറിച്ചു മാറ്റിയിരുന്നു.
ബസപകടത്തിൽ ആരോണിന്‍റെ അമ്മ മേരി ലിഷ (33), സഹോദരൻ ഒന്നരവയസുകാരന്‍ അല്‍റോയ് എന്നിവർ മരിച്ചിരുന്നു. ജനുവരി എട്ടിന് കന്യാകുമാരി-തിരുനെല്‍വേലി എക്സ്പ്രസ് ഹൈവേയില്‍ വള്ളിയൂര്‍ പ്ലാക്കോട്ടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട തിരുവനന്തപുരം യൂനിവേഴ്സല്‍ ട്രാവല്‍ ഏജന്‍സിയുടെ വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ 20 മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.