കൊട്ടാരക്കര: ബാര്‍ കോഴക്കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശം ഉണ്ടായ സാഹചര്യത്തിലും മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുയര്‍ന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്‍റായിരുന്നതിനാലുമാണ് ചെന്നിത്തല രാജിവെക്കണമെന്ന് പറയുന്നത്. ഇത് ഒൗചിത്യബോധത്തിന്‍െറ കാര്യമാണ്. അവരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ളെന്നും വി.എസ് പറഞ്ഞു. മൈലം പഞ്ചായത്തില്‍ അനധികൃതമായി നികത്തിയ നിലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.