തൊടുപുഴ: സോളാർ കമീഷന് മുമ്പാകെ ഹാജരായി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലാവലിൻ കേസിൽ പിണറായി വിജയൻ മാതൃകയാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ലാവലിൻ വിഷയത്തിൽ മൗനം വെടിഞ്ഞ് ജനങ്ങളോട് സത്യം തുറന്നു പറയാൻ പിണറായി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ധാർമികതയുടെ പേരിൽ രാജിവെച്ച കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന പിണറായി കണ്ണാടിയിൽ സ്വന്തം മുഖം നോക്കുന്നത് നന്നായിരിക്കുമെന്നും തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധീരന്‍ പറഞ്ഞു.
കെ. ബാബുവിന്‍റെ രാജിക്കത്ത് ഗവർണർക്കു കൈമാറാൻ മുഖ്യമന്ത്രി വൈകിയതിൽ അപാകതയില്ല. ഇതിന്‍റെ പേരിൽ ഭരണസ്തംഭനം ഉണ്ടായിട്ടില്ല. റബർ ഇറക്കുമതി നിരോധിച്ചെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.