മദ്യനയം മാറ്റുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല -പിണറായി

മലപ്പുറം: മദ്യനയം മാറ്റുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. എൽ.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള മാർച്ചിന്‍റെ ഭാഗമായി മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടിയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉമ്മൻചാണ്ടി കമീഷന് മുമ്പാകെ പറഞ്ഞത്. ബാർകോഴ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രാജിവെക്കണം. ഈ കേസിൽ കെ.എം.മാണിക്കും കെ.ബാബുവിനും രണ്ട് നീതിയാണ്. ബാബുവിനെതിരെ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാനാണ് നീക്കം. ഉമ്മൻചാണ്ടി അറിയാതെ ബാബു കോഴ വാങ്ങില്ല എന്നതിനാലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

ബാര്‍കോഴയില്‍ ആരോപണ വിധേയരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും മന്ത്രിസ്ഥാനമൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.