കൊച്ചി: സോളാർ കമീഷനിൽ രണ്ടാം ദിവസവും സരിതയുടെ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യമന്ത്രിക്ക് പണം നൽകിയതടക്കമുള്ള കാര്യങ്ങൾ 2013 ജൂലൈയിൽ എറണാകുളം അഡീഷനൽ സിജെഎമ്മിന് നൽകിയ രഹസ്യ മൊഴിയിലും പറഞ്ഞിരുന്നെന്ന് സരിത കമീഷനെ അറിയിച്ചു. ആര്യാടന് പണം നൽകിയ കാര്യവും രഹസ്യമൊഴിയിൽ ഉണ്ടായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ എറണാകുളം എ.സി.ജെ.എം എഴുതിയെടുത്തു. ഇതിന് അഭിഭാഷകനും വനിത ജീവനക്കാരിയും സാക്ഷികളാണെന്നും സരിത സോളാർ കമീഷന് മൊഴി നൽകി.
പൊലീസ് കസ്റ്റഡിയിൽ വെച്ച് എഴുതിയത് 30 പേജുള്ള കത്താണ്. പത്തതനംതിട്ട ജയിലിലേക്ക് പോകുേമ്പാൾ സൂപ്രണ്ടിെൻറ അനുമതിയോടെ കത്ത് സൂക്ഷിച്ചു. കത്ത് പത്തനംതിട്ട ജയിലില്‍ വച്ച് അഡ്വ.ഫെന്നി ബാലകൃഷ്ണനും, കെ.ബി.ഗണേഷ് കുമാറിെൻറ പി.എ പ്രദീപനും കൈമാറി. ഹൈകോടതി അഭിഭാഷകനായ അഡ്വ.രാജീവിന് ഈ കത്ത് കൈമാറണമെന്ന് നിർദേശിച്ചിരുന്നു.
2013 ജൂലൈ 25 നാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. അതിനു ശേഷം നിരവധി പേർ കാണാൻ ശ്രമം നടത്തി. എന്നാൽ അമ്മയെയും അടുത്ത ബന്ധുക്കളെയുമല്ലാതെ ആരെയും കാണേണ്ടെന്ന് പറഞ്ഞിരുന്നു. അമ്മയെക്കൂടാതെ ഗണേഷ് കുമാറിെൻറ പി.എ പ്രദീപും ജയിലിൽ വന്നു കണ്ടിരുന്നു. കത്തില്‍ പറയുന്ന കാര്യം പുറത്തു പറയരുതെന്നും, അത് ജീവന് ഭീഷണിയാണെന്നും അവര്‍ തന്നെ ഉപദേശിച്ചു. മുഖ്യമന്ത്രിയുടെ ദൂതനായാണ് താന്‍ വന്നതെന്ന് പ്രദീപ് പറഞ്ഞു. ബെന്നി ബെഹന്നാനും,തമ്പാനൂര്‍ രവിയും അമ്മയുമായി സംസാരിച്ചിരുന്നു. എല്ലാം പരിഹരിക്കാം എന്ന മുഖ്യമന്ത്രിയുടെ സന്ദേശം പ്രദീപ് അറിയിച്ചു. ഇവർ പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കത്ത് നാല് പേജായി ചുരുക്കിയത്.
എമര്‍ജിങ് കേരളയുടെ തലേദിവസം രാത്രി 10.45 ന് സലിം രാജിെൻറ ഫോണിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു. പിറ്റേന്ന് എമര്‍ജിങ് കേരള വേദിയിലെത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു . രാവിലെ 8.40 ന് ഹോട്ടലിലെത്തി സലിംരാജിെൻറ ഫോണില്‍ വിളിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ സംസാരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിറ്റേന്ന് വൈകീട്ട് ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി താന്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ മാറ്റി നിർത്തിയായാണ് തന്നോട് സംസാരിച്ചത്. എമര്‍ജിങ് കേരളക്ക് മുമ്പ് ബിജു രാധാകൃഷ്ണനെ കണ്ടിരുന്നെന്നും വ്യക്തിപരമായ കാര്യമാണ് ബിജു സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞതായി സരിത മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.