കൊച്ചി: താന്‍ അറസ്റ്റിലായശേഷമാണ് ടീം സോളാര്‍ കമ്പനിയെപ്പറ്റി അറിഞ്ഞതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴി പച്ചക്കള്ളമാണെന്ന് സരിത എസ്. നായര്‍ സോളാര്‍ കമീഷനില്‍.
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് 2012ലെ ആദ്യ നിയമസഭാ സമ്മേളനത്തിനിടെ എം.എല്‍.എ പി.സി. വിഷ്ണുനാഥിനോട് മുഖ്യമന്ത്രിയുടെ കാബിനില്‍ വെച്ച് ചെങ്ങന്നരില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയെപറ്റി സംസാരിച്ചിരുന്നെന്ന് സരിത മൊഴിനല്‍കി. ടീം സോളാര്‍ കമ്പനിയെപ്പറ്റി മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നതായും പി.സി. വിഷ്ണുനാഥ് തന്നോട് അന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പദ്ധതിയുടെ രൂപരേഖ മൂന്നാമത്തെ ദിവസം വിഷ്ണുനാഥിന്‍െറ മുറിയില്‍ എത്തിച്ചു. അദ്ദേഹം അത് എം.എല്‍.എ പ്രാദേശിക ഫണ്ടില്‍നിന്ന് തുക അനുവദിക്കണമെന്ന ശിപാര്‍ശയോടൊപ്പം ആലപ്പുഴ കലക്ടര്‍ക്ക് കൊടുത്തു.
ആലപ്പുഴ കലക്ടറേറ്റില്‍നിന്ന് ടീം സോളാറിലേക്ക് അന്വേഷണം വരുകയും ലോക്കല്‍ ഓഡിറ്റ് ഫണ്ട് വിഭാഗത്തിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സരിത മൊഴിനല്‍കി. ആലുപ്പുഴ കലക്ടറേറ്റില്‍ പോയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പി.സി. വിഷ്ണുനാഥ് ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ ശിപാര്‍ശക്കത്തിനൊപ്പം ടീം സോളാറിന് നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് അറിയില്ളെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും സരിത ചൂണ്ടിക്കാട്ടി. രേഖകള്‍ കമീഷന്‍ മുമ്പാകെ ഹാജരാക്കാന്‍ ശ്രമിക്കുമെന്നും സരിത കമീഷനെ അറിയിച്ചു. പാലായില്‍ കടപ്ളാമറ്റത്ത് നടന്ന ജലനിധി ഉദ്ഘാടനചടങ്ങില്‍ കാണണമെന്ന് മുഖ്യമന്ത്രിജിക്കുമോന്‍ വഴി ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടെ പോയതെന്ന് സരിത മൊഴിനല്‍കി. അവിടെ അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്ന സുരേന്ദ്രന്‍ എന്ന പേരുള്ള ഒരാളുടെ ഫോണ്‍ നമ്പറും തനിക്ക് നല്‍കി. ഞങ്ങളുടെ കമ്പനിയുടെ ജി.എം. ആയിരുന്ന രാജശേഖരന്‍ നായര്‍, സെയില്‍സ് മാനേജര്‍ ലിജു കെ. നായര്‍, ഡ്രൈവര്‍ സന്ദീപ് എന്നിവരോടൊപ്പമാണ് പോയത്. ഡയസിന് താഴെ കാത്തുനിന്ന തന്നെ സംസാരത്തിനുശേഷം മുഖ്യമന്ത്രി കാണുകയും മോന്‍സ് ജോസഫ് എം.എല്‍.എയോട് സ്റ്റേജിലേക്ക് വിളിക്കാന്‍ പറയുകയുമായിരുന്നു. വിളിച്ചപ്പോള്‍ താനും രാജശേഖരന്‍ നായരും ലിജ കെ. നായരും സ്റ്റേജിലേക്ക് ചെന്നു.
എന്‍.ജി.ഒ പോലുള്ള കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട കര്യത്തിനായിരുന്നു അദ്ദേഹം വിളിപ്പിച്ചതെന്ന് നേരത്തേ അറിയാമായിരുന്നു. ആവശ്യപ്പെട്ട കാര്യം രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ചില രേഖകള്‍ കൂടി പരിശോധിക്കാനുണ്ട്. ഇവ പിന്നീട് ബോധ്യപ്പെടുത്തു മെന്നും സരിത മൊഴിനല്‍കി. അതേസമയം സോളാര്‍ തട്ടിപ്പില്‍ വിജിലന്‍സ് കോടതിയിലെ കേസുമായി സഹകരിക്കാന്‍ തയാറാണെന്ന് സരിത എസ്. നായര്‍. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ തന്‍െറ കൈയിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. കൊച്ചിയില്‍ സോളാര്‍ കമീഷനില്‍ ഹാജരായശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
കമീഷനുമുന്നില്‍ സരിത വിതുമ്പി
കൊച്ചി: സോളാര്‍ കമീഷനുമുന്നില്‍ വിതുമ്പിക്കരഞ്ഞ് സരിത എസ്. നായര്‍. കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാന്‍ കള്ളം പറഞ്ഞിട്ടും അവര്‍ തന്നെ പറ്റിക്കുകയും മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തെന്ന് വിവരിക്കുമ്പോഴാണ് സരിത വിതുമ്പിയത്.
ശരിയാണെന്ന് ഉത്തമ ബോധ്യമുള്ള പല ആരോപണങ്ങളും പൊതുജനസമക്ഷം നിഷേധിച്ചിട്ടുണ്ട്. അതേ ആരോപണം ദൃശ്യമാധ്യമങ്ങളില്‍ ചര്‍ച്ചക്കുവരുമ്പോള്‍ താന്‍ ആരെ സംരക്ഷിക്കാന്‍ ശ്രമിച്ചോ അവര്‍ തന്നെ തനിക്കെതിരെ സംസാരിച്ചു. അതേപ്പറ്റി തമ്പാനൂര്‍ രവിയോടും ബെന്നി ബഹനാനോടും പല കോണ്‍ഗ്രസ് നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അപ്പോഴൊക്കെ പൊളിറ്റിക്സല്ളേ അതൊന്നും ശ്രദ്ധിക്കേണ്ടെന്ന് പറയുമായിരുന്നു. പക്ഷേ, പറഞ്ഞ വാക്കുകളില്‍നിന്നും നിലപാടുകളില്‍നിന്നും അവര്‍ പിന്നാക്കംപോയെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.