പുല്‍പള്ളി: കാര്യമ്പാതിക്കുന്നിലെ ഏകാധ്യാപക വിദ്യാലയം കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടത്തില്‍. ഉറവനിറഞ്ഞ ഷെഡിനുള്ളിലാണ് ഇവിടെ കുട്ടികള്‍ പഠിക്കുന്നത്. ബസവന്‍കൊല്ലി കോളനിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തോടുള്ള അവഗണന കാലങ്ങളായി തുടരുന്നു. ഒന്നുമുതല്‍ നാലുവരെ ക്ളാസുകളിലെ കുട്ടികളെയാണ് ഇവിടെ പഠിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡിനുള്ളില്‍തന്നെയാണ് കുട്ടികളുടെ പഠനം ഇപ്പോഴും. ബസവന്‍കൊല്ലി കോളനിയിലെ 20ഓളം ആദിവാസി കുട്ടികളാണ് ഇവിടത്തെ പഠിതാക്കള്‍. മഴപെയ്താല്‍ പഠനം ദുരിതപൂര്‍ണമാണ്. വയലില്‍ നിര്‍മിച്ചിരിക്കുന്ന വിദ്യാലയ ഷെഡിലേക്ക് സദാസമയവും കാറ്റുവീശും. വശങ്ങളില്‍ ഷീറ്റ് മറച്ചുകെട്ടിയിട്ടുണ്ടെങ്കിലും മഴവെള്ളമടക്കം ക്ളാസ്മുറിക്കുള്ളില്‍ എത്തുന്നു. തണുത്ത് വിറച്ചാണ് കുട്ടികളുടെ പഠനം. വിദ്യാലയത്തിന് കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഫര്‍ണിച്ചറുകളും ഇവിടെ കുറവാണ്. പഠനോപകരണങ്ങള്‍ അടച്ചുറപ്പില്ലാത്ത മുറിയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. മണ്‍തറയില്‍ മഴ തുടങ്ങിയതോടെ ഉറവയായി. ചളിക്കളമായ ക്ളാസ്മുറിക്കുള്ളില്‍ വിദ്യാര്‍ഥികളും അധ്യാപികയുമടക്കം പാടുപെടുന്നു.
ആദിവാസി വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന വിദ്യാലയമായതുകൊണ്ടാണ് അധികൃതര്‍ തിരിഞ്ഞുനോക്കാത്തതെന്ന് കോളനിവാസികള്‍ പരിഭവപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.