കാലിക്കറ്റിലെ ഫാര്‍മസിസ്റ്റ് ഇന്‍റര്‍വ്യൂ ഡി.വൈ.എഫ്.ഐയും ജീവനക്കാരും തടഞ്ഞു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫാര്‍മസിസ്റ്റ് ഇന്‍റര്‍വ്യൂ എംപ്ളോയീസ് യൂനിയന്‍ നേതാക്കളും ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളും ഇടപെട്ട് തടഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടോടെ ഒരു വിഭാഗം ജീവനക്കാരും ഡി.വൈ.എഫ്.ഐ നേതാക്കളും ഭരണകാര്യാലയത്തിന് മുന്നില്‍ ഉപരോധം തീര്‍ത്ത് ഹെല്‍ത്ത് സെന്‍ററിലെ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ തടയുകയായിരുന്നു.
റാങ്ക് ലിസ്റ്റിലുള്ള 19 ഉദ്യോഗാര്‍ഥികളോട് രാവിലെ ഒമ്പതിന് ഭരണകാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സര്‍വകലാശാല അറിയിച്ചിരുന്നത്. എന്നാല്‍,  ഇവരത്തെുന്നതിന് മുമ്പുതന്നെ പ്രവര്‍ത്തകര്‍ സമരം തുടങ്ങി. നിയമനത്തിനായി 2013ല്‍ നടത്തിയ പരീക്ഷ അശാസ്ത്രീയമാണെന്നും താല്‍പര്യമുള്ളയാളെ നിയമിക്കാനാണ് നീക്കം നടന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. സിന്‍ഡിക്കേറ്റിലേക്ക് പുതിയ ആറംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതിനാല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഡോ. വി.പി. അബ്ദുല്‍ഹമീദ്, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അയോഗ്യരായെന്ന് എംപ്ളോയീസ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
 തുടര്‍നടപടികള്‍ നടത്താന്‍ അനുവദിക്കില്ളെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഇന്‍റര്‍വ്യൂ മാറ്റിയതായി  അറിയിക്കുകയായിരുന്നു. രാവിലെ പത്തോടെ സമരം അവസാനിപ്പിച്ചു. എംപ്ളോയീസ് യൂനിയന്‍ സെക്രട്ടറി എന്‍. വിനോദ്, പ്രസിഡന്‍റ് എസ്. പത്മജ, ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ ചാര്‍ളി കബീര്‍ദാസ്, ഇ. സുര്‍ജിത്ത്, എം. ശ്രീജിത്ത്, കെ.ടി. അബ്ദുസ്സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.