കാലിക്കറ്റ് സിന്‍ഡിക്കേറ്റിലേക്ക് ആറുപേര്‍ കൂടി; പ്രഖ്യാപനം ഉടന്‍

തേഞ്ഞിപ്പലം: ഇടത് മേധാവിത്വം ഉറപ്പാക്കി കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് ആറുപേര്‍ കൂടി. വിദ്യാഭ്യാസ വിദഗ്ധരെന്ന പേരില്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച ആറുപേരെ പിന്‍വലിച്ചാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
ആറില്‍ അഞ്ചു പേരും സി.പി.എമ്മില്‍നിന്നാണ്. ഒരംഗം സി.പി.ഐക്ക് നല്‍കി. സി.പി.എം അനുകൂല അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ആക്ട് എന്നീ സംഘടനാ നേതാക്കളാണ് സിന്‍ഡിക്കേറ്റിലത്തെുക. ആറുപേരില്‍ പട്ടികജാതി വിഭാഗം, വനിതാ പ്രാതിനിധ്യവുമുണ്ട്.
മുന്നണി അംഗീകാരം നല്‍കിയ പട്ടികയില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസാണ് തീരുമാനമെടുക്കാനുള്ളത്. ഈ ആറുപേര്‍ കൂടിയത്തെുന്നതോടെ സിന്‍ഡിക്കേറ്റില്‍ ഇടത് പ്രതിനിധികളുടെ എണ്ണം ഒമ്പതാവും.
കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡോ. വി.പി. അബ്ദുല്‍ ഹമീദ്, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, ഡോ. സി.ഒ. ജോഷി, ആബിദ ഫാറൂഖി, പി.കെ. സുപ്രന്‍ എന്നിവരെയാണ് മുന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. ഇതില്‍ പി.കെ. സുപ്രന്‍ നേരത്തേ രാജിവെച്ചു. പുതിയ പട്ടിക ഇറങ്ങുന്നതോടെ ഇവര്‍ പുറത്താവും.
സിന്‍ഡിക്കേറ്റിലെ എക്സ് ഒഫിഷ്യോ അംഗങ്ങളായ സര്‍ക്കാര്‍ സെക്രട്ടറിമാരും കൂടിയാവുമ്പോള്‍ ഇടതിന് ഭൂരിപക്ഷം ഉറപ്പാവും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി കൂടി സിന്‍ഡിക്കേറ്റിലത്തെുന്നതോടെ ഭൂരിപക്ഷം കൂടും. ഇതിനുശേഷം സിന്‍ഡിക്കേറ്റിന്‍െറ സ്ഥിരം സമിതികള്‍ പുന$സംഘടിപ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.