കാലിക്കറ്റ് ഡിഗ്രി: താല്‍ക്കാലിക പ്രവേശം നിഷേധിച്ച് സ്വാശ്രയ കോളജുകള്‍

തേഞ്ഞിപ്പലം: ഡിഗ്രി അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് താല്‍ക്കാലിക പ്രവേശം നിഷേധിച്ച് സ്വാശ്രയ കോളജുകള്‍. അലോട്ട്മെന്‍റ് രേഖകളുമായത്തെുന്ന വിദ്യാര്‍ഥികളെ പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയാണ് കോളജ് അധികൃതര്‍. ഇതോടെ, സര്‍ക്കാര്‍-എയ്ഡഡ് കോളജ് പ്രവേശസാധ്യത ഒഴിവാക്കി സ്വാശ്രയ കോളജില്‍ ചേരാന്‍ നിര്‍ബന്ധിതമായിരിക്കയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍. പരാതികളെ തുടര്‍ന്ന് സര്‍വകലാശാലയും ഇതിനെതിരെ രംഗത്തത്തെി.
ഇത്തരം കോളജുകളെക്കുറിച്ച് ഏകജാലക ഡയറക്ടറുടെ ഇ-മെയിലില്‍ (directordoa@uoc.ac.in) വിവരമറിയിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ നിര്‍ദേശം നല്‍കി.
നാല്, അഞ്ച് അലോട്ട്മെന്‍റ് കൂടി ശേഷിക്കെയാണ് താല്‍ക്കാലിക പ്രവേശം നേടാന്‍ നിര്‍ദേശിച്ചത്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 13ന് ഉച്ചക്ക് മൂന്നിനകം സ്ഥിരം/താല്‍ക്കാലിക പ്രവേശം നേടണമെന്നാണ് നിര്‍ദേശം. ഒന്നാമത്തേതോ ഉദ്ദേശിച്ചതോ ആയ ഓപ്ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശവും ഉയര്‍ന്ന ഓപ്ഷന്‍ കാത്തിരിക്കുന്നവര്‍ താല്‍ക്കാലിക പ്രവേശമോ ആണ് നേടേണ്ടത്. ഇങ്ങനെ ചെയ്തില്ളെങ്കില്‍ ഇവര്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍നിന്ന് പുറത്താവും.
ഫീസോ സര്‍ട്ടിഫിക്കറ്റോ ഒന്നും കൊടുക്കാതെ കോളജുകളിലെ നിശ്ചിത ഫോറം പൂരിപ്പിച്ച് താല്‍ക്കാലിക പ്രവേശം നേടാനാണ് നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ താല്‍ക്കാലിക പ്രവേശം അനുവദിക്കുമ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. ഫീസടച്ച് സ്ഥിര പ്രവേശം നേടാനാണ് ഇങ്ങനെയത്തെുന്നവരോട് സ്വാശ്രയ കോളജുകള്‍ ആവശ്യപ്പെടുന്നത്. സ്ഥിരപ്രവേശം നേടിയാല്‍ ഉയര്‍ന്ന ഓപ്ഷനുള്ള സാധ്യത ഒഴിവാകുമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില സ്വാശ്രയ കോളജുകള്‍ വഴങ്ങുന്നില്ലത്രെ.
ചില സ്വാശ്രയ കോളജുകള്‍ മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. താല്‍ക്കാലിക പ്രവേശം നേടേണ്ടെന്നും അടുത്ത അലോട്ട്മെന്‍റ് കിട്ടിയില്ളെങ്കില്‍ ‘ഇവിടെ വന്നോളൂ’ എന്നുമാണ് നിര്‍ദേശിക്കുന്നത്. നല്ളൊരു ഉപദേശമെന്ന നിലക്കാണ് വിദ്യാര്‍ഥികള്‍ തിരിച്ചുപോകുന്നത്. സ്ഥിരം/താല്‍ക്കാലിക പ്രവേശം നേടാത്തവരെന്ന നിലക്ക് അടുത്ത അലോട്ട്മെന്‍റില്‍നിന്ന് പുറത്താവുമെന്ന വിവരം മറിച്ചുവെച്ചാണ് ഈ തന്ത്രം. അലോട്ട്മെന്‍റ് പ്രക്രിയയില്‍നിന്ന് പുറത്തായാല്‍ ഈ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സ്വാശ്രയ കോളജുകളില്‍ ചേരാന്‍ നിര്‍ബന്ധിതമാവും. താല്‍ക്കാലിക പ്രവേശം അനുവദിക്കാത്ത കോളജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാര്‍ഥികള്‍ പരാതി ഉടന്‍ അയക്കണമെന്നും ഏകജാലക ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.