തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ആകെ ഓപ്ഷന്‍ സമര്‍പ്പിച്ചത് 28261 പേര്‍ മാത്രം. 55914 പേര്‍ പ്രവേശപരീക്ഷയില്‍ യോഗ്യത നേടിയപ്പോഴാണിത്. ഇവരില്‍ തന്നെ 27653 പേര്‍ മെറിറ്റ് സീറ്റില്‍ പ്രവേശത്തിന് ഓപ്ഷന്‍ സമര്‍പ്പിച്ചിട്ടില്ല. അതായത് യോഗ്യത നേടിയവരില്‍ 49.45 ശതമാനവും എന്‍ജിനീയറിങ് പ്രവേശത്തിനായി ഓപ്ഷന്‍ സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലയില്‍ മെറിറ്റില്‍ മാത്രം 37377 സീറ്റുകള്‍ ലഭ്യമായിരിക്കെയാണ് 28261 പേര്‍ മാത്രം ഓപ്ഷന്‍ സമര്‍പ്പിച്ചത്.
23953 പേര്‍ക്കാണ് രണ്ടാംഘട്ടത്തോടെ അലോട്ട്മെന്‍റ് ലഭിച്ചത്. മെഡിക്കല്‍, ഡെന്‍റല്‍ അനുബന്ധ കോഴ്സുകളിലേക്കായി 19856 പേരാണ് ഓപ്ഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ 2270 പേര്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളിലേക്കും എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ കോഴ്സുകളിലേക്കുമായി ഇത്തവണ ആകെ 48117 പേരാണ് ഓപ്ഷന്‍ സമര്‍പ്പിച്ചത്. ഇതില്‍ 26223 പേര്‍ക്കാണ് ഓപ്ഷന്‍ ലഭിച്ചത്. ജൂലൈ 15 വൈകീട്ട് അഞ്ച് വരെയാണ് അലോട്ട്മെന്‍റ് പ്രകാരം പ്രവേശം നേടാനുള്ള അവസാന സമയം. അലോട്ട്മെന്‍റ് ലഭിച്ചവരില്‍ എത്രപേര്‍ പ്രവേശം നേടിയെന്നത് ഇതിന് ശേഷമേ വ്യക്തമാകൂ.
അലോട്ട്മെന്‍റ് ലഭിച്ചവരില്‍തന്നെ ഐ.ഐ.ടി, എന്‍.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതോടെ സംസ്ഥാന പ്രവേശപരീക്ഷാ പട്ടികയില്‍ നിന്ന് പ്രവേശംനേടുന്നവരുടെ എണ്ണം പിന്നെയും കുറയും. ഒട്ടേറെ സ്വാശ്രയ കോളജുകളില്‍ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുകയും ഇതിലെ സംവരണ സീറ്റുകള്‍ വ്യാപകമായി ഒഴിഞ്ഞുകിടക്കുന്നതായും ഞായറാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം ഘട്ട അലോട്ട്മെന്‍റിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ 58836 സീറ്റുകളാണുള്ളത്. ഇതിലെ 37377 മെറിറ്റ് സീറ്റുകളിലേക്ക് വന്‍തോതില്‍ അലോട്ട്മെന്‍റ് ഇല്ലാതെ പോയത് മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശവും കുറയും എന്നതിന്‍െറ സൂചനയാണ്.
ജൂലൈ 20നോ 21നോ എന്‍ജിനീയറിങ്ങിന്‍െറ മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കാനാണ് പ്രവേശപരീക്ഷാ കമീഷണറേറ്റിന്‍െറ തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ ജൂലൈ 16ന് തുടങ്ങും. അതേസമയം, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റിന്‍െറ ഷെഡ്യൂള്‍ തയാറാക്കിയിട്ടില്ല. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശത്തിലേക്കുള്ള അലോട്ട്മെന്‍റ് രണ്ട് ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കേണ്ടിവരും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയുള്ള അഖിലേന്ത്യാ ക്വോട്ട പ്രവേശം ഉള്‍പ്പെടെയുള്ളവക്ക് ശേഷമേ സംസ്ഥാനത്തെ രണ്ടാംഘട്ട അലോട്ട്മെന്‍റ് നടത്താനാകൂ എന്ന പ്രശ്നവും ഉയര്‍ന്നിട്ടുണ്ട്. അതിന് മുമ്പ് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെന്‍റ് നടത്തിയാല്‍ പിന്നീട് അഖിലേന്ത്യാ ക്വോട്ടയില്‍ പ്രവേശം നേടിപോകുന്നവരുടെ സീറ്റുകള്‍ നികത്താന്‍ കഴിയാത്ത പ്രശ്നവും ഉയരും.
ആഗസ്റ്റില്‍ മാത്രമേ മെഡിക്കലിന്‍െറ രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കൂവെന്നാണ് പ്രവേശപരീക്ഷാ കമീഷണറേറ്റ് നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.