ഡിഫ്തീരിയ: മലപ്പുറം ജില്ലയിൽ രണ്ടു ലക്ഷം പേർക്ക് കൂടി പ്രതിരോധ കുത്തിവെപ്പ്

തിരുവനന്തപുരം: മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ രണ്ടു ലക്ഷം പേർക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. നാലര ലക്ഷം ഡോസ് വാക്സിനുകൾ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ടര ലക്ഷം ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ എവിടെ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്താലും ചികിത്സക്കുള്ള മരുന്നുകൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. അഡ്വ. എം. ഉമ്മറിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ മലബാറിലെ ജില്ലകളിൽ അന്ധവിശ്വാസ ജഡിലമായ ചില പ്രചാരണങ്ങളുണ്ട്. എന്നാൽ, വിവിധ മത സംഘടനകൾ പ്രതിരോധ കുത്തിവെപ്പിന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി ശൈലജ അറിയിച്ചു.

സ്കൂൾ പ്രവേശത്തിന് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.