മണ്ണെണ്ണ വില വർധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: മണ്ണെണ്ണയുടെ വില വർധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ലിറ്ററിന് പ്രതിമാസം 25 പൈസ വീതം വർധിപ്പിക്കുന്നതിനാണ് കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയത്. 2017 ഏപ്രില്‍ വരെയാണ് അനുമതി. സബ്‍സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം ലിറ്ററിന് 13 രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്ന വാദമാണ് എണ്ണക്കമ്പനികൾ ഉയർത്തി‍യത്. നേരത്തേ പെട്രോൾ- ഡീസൽ വില നിര്‍ണ്ണയാവകാശം എണ്ണകമ്പനികൾക്ക് നൽകിയിരുന്നു. ഈ ആവശ്യം തങ്ങൾക്കും വേണമെന്ന് ദീര്‍ഘനാളായി മണ്ണെണ്ണ ഉൽപാദകരും ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം കൈകൊണ്ടിരുന്നില്ല.

നിലവില്‍ 42 ശതമാനം സബ്‍സിഡി നിരക്കിലാണ് പെതുവിതരണ സമ്പ്രദായത്തില്‍ മണ്ണെണ്ണ വില്‍ക്കുന്നത്.  ഈ മാസം ഒന്നിന് മണ്ണെണ്ണക്ക് ലിറ്ററിന് 25 പൈസ വർധിപ്പിച്ചിരുന്നു. ഇനി എല്ലാ മാസവും ഇത്തരത്തിൽ എണ്ണക്കമ്പനികൾക്ക് വില വർധിപ്പിക്കാം. ഇതിലൂടെ 10 മാസം കൊണ്ട് ലിറ്ററിന് രണ്ടര രൂപ വർധിപ്പിക്കാൻ കമ്പനികൾക്ക് സാധിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.