കണ്ണൂര്‍ വാഴ്സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍:  ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സെന്‍ട്രല്‍ ലൈബ്രറിയുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍  അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്.  സെന്‍ട്രല്‍ ലൈബ്രറിയുടെ നിര്‍മാണ പ്രവര്‍ത്തനം, സ്പോര്‍ട്സ് പവിലിയന്‍, നീന്തല്‍കുളം, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവ്. 2013-14 കാലത്തെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ശ്രദ്ധയില്‍പെട്ട ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി എ.കെ.പി.സി.ടി.എ  സംസ്ഥാന സെക്രട്ടറി എ. നിശാന്താണ് കോടതിയെ സമീപിച്ചത്. 
ക്രമ പ്രകാരമല്ലാതെയുള്ള നടപടികള്‍ കാരണം സര്‍വകലാശാലക്ക് ലക്ഷങ്ങള്‍ നഷ്ടമായെന്നും വലിയ അഴിമതി നടന്നുവെന്നും ഹരജിയില്‍ പറയുന്നു.   ടെന്‍ഡറുകള്‍ നിയമപ്രകാരമല്ലാതെയാണ് നടത്തിയത്.  ഒരേ ഏജന്‍സിയെ തന്നെ പ്രവൃത്തികള്‍ ഏല്‍പിക്കുകയും ചെയ്തു.  കുറഞ്ഞ ടെന്‍ഡറുകള്‍ നല്‍കിയവരെ ഒഴിവാക്കി തല്‍പരകക്ഷികള്‍ക്ക് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് വഴിയൊരുക്കിയെന്നും പറയുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.