ഡോ. വീരമണികണ്ഠന്‍െറ പ്രബന്ധം കോപ്പിയടിയെന്ന് സിന്‍ഡിക്കേറ്റ് സമിതി

തേഞ്ഞിപ്പലം: കേരള സര്‍വകലാശാലാ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍െറ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. ഡോ. കെ.എം. നസീര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കാലിക്കറ്റില്‍ നിന്നാണ് വീരമണികണ്ഠന്‍ മന$ശാസ്ത്രത്തില്‍ പി.എച്ച്ഡി നേടിയത്. ഗവേഷണ പ്രബന്ധത്തിലെ ഭൂരിഭാഗവും കോപ്പിയടിയാണെന്ന് കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ജ്യോതികുമാര്‍ ചാമക്കാല ഉന്നത വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കിയിരുന്നു. പരാതി അന്നത്തെ കാലിക്കറ്റ് വി.സിക്ക് കൈമാറി. പ്രാഥമിക പരിശോധനയിലും പിന്നീട് മൂന്ന് വിദഗ്ധര്‍ നടത്തിയ പരിശോധനയിലും കോപ്പിയടിയാണെന്ന് കണ്ടത്തെി. തുടര്‍ന്ന് നടപടി ശിപാര്‍ശ ചെയ്യാനാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. ഡോ. വീരമണികണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഗൈഡായിരുന്ന ഡോ. ജോണ്‍ ബേബി എന്നിവരില്‍നിന്ന് വാദം കേട്ട ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. അടുത്ത സിന്‍ഡിക്കേറ്റ് ഇക്കാര്യം പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.