തിരൂര്‍: ഗതാഗതം സ്തംഭിപ്പിച്ചത് ചോദ്യം ചെയ്ത ചാനല്‍ ലേഖികക്ക് നേരെ വിവാഹഘോഷയാത്രാ സംഘത്തിന്‍െറ ആക്രമണം. ബി.പി അങ്ങാടി കട്ടച്ചിറ റോഡില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വി. ഷബ്നയും സംഘവുമാണ് ആക്രമണത്തിനിരയായത്.
നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ നടുറോഡിലായിരുന്നു വിവാഹസംഘത്തില്‍ പെട്ടവരുടെ അഴിഞ്ഞാട്ടം. ഷബ്നയെ തെറിവാക്കുകളോടെ നേരിട്ട സംഘം കൈപിടിച്ച് പിരിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ ഘോഷയാത്ര പകര്‍ത്തിയ കാമറാമാന്‍ വിജേഷിനെയും സംഘം നേരിട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ വിട്ടയക്കില്ളെന്ന് പറഞ്ഞ് വിജേഷിനെ വളഞ്ഞ ഇവര്‍ കാമറ തട്ടിപ്പറിക്കാനും ശ്രമിച്ചു.
പിടിവലിയില്‍ കാമറക്ക് കേടുപറ്റി. ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഏഷ്യാനെറ്റ് വാഹനത്തിന് സമീപമത്തെിയവര്‍ ഡ്രൈവര്‍ പൂക്കയില്‍ സ്വദേശി ഇബ്രാഹിംകുട്ടിയെ ഭീഷണിപ്പെടുത്തി.
കട്ടച്ചിറ റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനൊടുവില്‍ വധൂവരന്മാരെ ആനയിച്ച് വാദ്യമേളങ്ങളും മുത്തുക്കുടകളുമായി ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. വഴി മുടക്കിയും ആഭാസനൃത്തങ്ങളോടെയും സംഘം നീങ്ങിയതോടെ കട്ടച്ചിറ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്ക് വരികയായിരുന്നു ഏഷ്യാനെറ്റ് സംഘം.
സംഭവത്തില്‍ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി തിരൂര്‍ എസ്.ഐ കെ.ആര്‍. രഞ്ജിത് അറിയിച്ചു. പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.