കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദനം. കേസ് റദ്ദാക്കാന്‍ പ്രതിയായ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹരജി പരിഗണിക്കവേ ഇത് റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഡെക്കാന്‍ ക്രോണിക്കിള്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ രോഹിത് രാജിനെ ഒരു വിഭാഗം അഭിഭാഷകര്‍ കൈയേറ്റം ചെയ്തതാണ് തുടക്കം. കോടതിക്കുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച അഭിഭാഷകസംഘം പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തെയും കടന്നാക്രമിച്ചു. കെ.യു.ഡബ്ള്യു.ജെ നേതൃത്വത്തില്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെയായിരുന്നു ആക്രമണം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൈകോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത്. രോഹിത് രാജിനെ വളഞ്ഞ ഒരുസംഘം അഭിഭാഷകര്‍ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിന് അസോസിയേഷനുമായി ബന്ധമില്ളെന്നും ചില ഒറ്റപ്പെട്ട അഭിഭാഷകരാണ് ഇതിനുപിന്നിലെന്നും അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അഡ്വ. കൃഷ്ണദാസിന്‍െറ നേതൃത്വത്തിലെ സംഘം മീഡിയ റൂമിലത്തെി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കുറ്റക്കാര്‍ക്കെതിരെ നടപടിയും വാഗ്ദാനം ചെയ്ത് പിരിഞ്ഞതിന് പിന്നാലെയാണ് അക്രമകാരികളായ അഭിഭാഷകര്‍ എത്തി വീണ്ടും കൈയേറ്റം നടത്തിയത്. അവിടെയിരുന്ന സീനിയര്‍ അഭിഭാഷകന്‍ കൂടിയായ മാധ്യമപ്രവര്‍ത്തകനെ ചവിട്ടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രകടനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രസ് ക്ളബ് പ്രസിഡന്‍റ് കെ. രവികുമാര്‍ സംസാരിച്ചുകൊണ്ടിരിക്കെ അഭിഭാഷകര്‍ സംഘടിച്ചത്തെി കൂക്കിവിളിച്ചു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.
അഭിഭാഷകരുടെ ചേംബര്‍ വളപ്പിനകത്തേക്ക് കയറിയ സംഘം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ളെറിഞ്ഞതും അസഭ്യം പറഞ്ഞതും വീണ്ടും സംഘര്‍ഷമുണ്ടാക്കി. പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരത്തെി മറ്റുള്ളവരെ പിന്തിരിപ്പിച്ചതോടെയാണ് സംഘര്‍ഷം ഒഴിവായത്. മാധ്യമപ്രവര്‍ത്തകര്‍ ആക്ടിങ് ചീഫ് ജസറ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് എന്നിവര്‍ക്ക് പരാതി നല്‍കി.
യുവതിയെ കടന്നുപിടിച്ച ഗവ. പ്ളീഡര്‍ക്കെതിരായ കേസിന് സ്റ്റേയില്ല
കൊച്ചി: യുവതിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ഗവ. പ്ളീഡര്‍ക്കെതിരായ കേസിലെ തുടര്‍നടപടിക്ക് ഹൈകോടതിയുടെ സ്റ്റേയില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഗവ. പ്ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹരജി ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. പൊലീസിനോടും സര്‍ക്കാറിനോടും വിശദീകരണം തേടിയ കോടതി കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. സ്ത്രീയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ താനും ശ്രമിച്ചതാണ് കേസില്‍പ്പെടാന്‍ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവ. പ്ളീഡര്‍ ഹരജി നല്‍കിയത്. തെറ്റിദ്ധരിച്ചാണ് യുവതി തനിക്കെതിരെ പറഞ്ഞത്. പ്രശ്നത്തില്‍ സാക്ഷിയായ തന്നെ പൊലീസ് സ്റ്റേഷനിലത്തെിച്ച ശേഷം പ്രതിയാക്കുകയായിരുന്നു. ആളു മാറിയതാണെന്നും താനല്ല കുറ്റക്കാരനെന്നും യുവതി കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കിയതും ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കേസിന്‍െറ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം തുടരട്ടെയെന്ന് വ്യക്തമാക്കിയ ശേഷമാണ് എതിര്‍കക്ഷികളില്‍നിന്ന് കോടതി വിശദീകരണം തേടിയത്. അതേസമയം, ഗവ. പ്ളീഡറെ അറസ്റ്റ് ചെയ്തതിനെതിരെ നടത്താനിരുന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാറ്റിവെക്കാന്‍ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച സെന്‍ട്രല്‍ പൊലീസിലേക്ക് മാര്‍ച്ച് നടത്താന്‍ തിങ്കളാഴ്ചയാണ് അഭിഭാഷകര്‍ തീരുമാനിച്ചത്. എന്നാല്‍, അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കേസ് റദ്ദാക്കാന്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ പ്രകടനം മാറ്റിവെക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.