കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ വിളിച്ചപ്പോഴെല്ലാം ഫോണെടുത്തത് ജനപ്രതിനിധി എന്ന നിലയിലാണെന്ന് മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍. സരിതയെയോ ബിജു രാധാകൃ്ഷണനെയോ നേരില്‍ കണ്ടിട്ടേയില്ല. സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കവേ ബെന്നി ബഹനാന്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തു.
നിഷേധിച്ച കാര്യങ്ങള്‍: സരിതയുമായി നടത്തിയതായി പറയുന്ന ഫോണ്‍ സംഭാഷണത്തിന്‍െറ ശബ്ദരേഖ തന്‍േറതല്ല. സരിത എഴുതിയ കത്ത് ഹാജരാക്കാതിരിക്കാന്‍ ഹൈകോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന അവരുടെ മൊഴിയും ശരിയല്ല. പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ബെന്നി ബഹനാന്‍െറ ഓഫിസില്‍വെച്ച് നല്‍കിയെന്ന മൊഴിയും കളവാണ്. അതേസമയം, സരിതയുമായി ബെന്നി ബഹനാന്‍ 78 തവണ ഫോണില്‍ സംസാരിച്ചതിന്‍െറ രേഖകള്‍ അഭിഭാഷകന്‍ കമീഷനില്‍ ഹാജരാക്കി. വിവിധ നമ്പറുകളില്‍നിന്ന് സരിത ബെന്നി ബഹനാനെ 73 തവണയും സരിതയെ അഞ്ചുതവണയും വിളിച്ചതായാണ് രേഖ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.