ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി

കണ്ണൂര്‍: ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ മരത്തില്‍ കയറി യുവാവിന്‍െറ ആത്മഹത്യാ ഭീഷണി.മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയശേഷം ജോലിയില്‍ തിരിച്ചെടുക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ താഴെയിറങ്ങി. കണ്ണൂര്‍ വിമാനത്താവളത്തിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍ ആന്‍ഡ് ടി കമ്പനിയിലെ താല്‍ക്കാലിക ഡ്രൈവറായ കോട്ടയം പൊന്‍കുന്നം സ്വദേശി മനൂപാണ് (23) ബുധനാഴ്ച വൈകീട്ട് 4.30ഓടെ കയറുമായി മരത്തില്‍ കയറിയത്.

 
ലേബര്‍ കോടതിക്ക് സമീപത്തെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ ജനം തടിച്ചുകൂടി. സ്ഥലത്തത്തെിയ അഗ്നിശമനസേനാംഗങ്ങള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. സേനാംഗം മരത്തിന് മുകളിലേക്ക് കയറുന്നതിനനുസരിച്ച് മനൂപ് കരുക്ക് മുറുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ തഹസില്‍ദാര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാല്‍, തന്നെ നേരിട്ട് വിളിക്കണമെന്നായിരുന്നു മനൂപിന്‍െറ ആവശ്യം.
 
മരത്തിന് മുകളില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന മൊബൈലിലേക്ക്, ജോലിയില്‍ തിരിച്ചെടുക്കാമെന്ന കമ്പനി അധികൃതരുടെ വിളി എത്തിയതോടെ വൈകീട്ട് ആറിന് താഴെയിറങ്ങുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.