സ്കൂള്‍ പ്രവേശത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കും –മന്ത്രി ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പ്രവേശത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത് തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് ഇതിന് ഹാജരാക്കേണ്ടിവരുമെന്നും അവര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  നേരത്തേ കുത്തിവെപ്പെടുത്തവരുടെ കൈവശം  സര്‍ട്ടിഫിക്കറ്റില്ലാത്ത പ്രശ്നമുണ്ടെങ്കില്‍ അത് പ്രത്യേകം പരിഗണിക്കും. ഡിഫ്തീരിയ ഉള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കാമ്പയിന്‍ ആരംഭിക്കും. ഇതിന്‍െറ ഭാഗമായി ഈ മാസം 25ന് വിപുലമായ കണ്‍വെന്‍ഷന്‍ ചേരും. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും  ആരോഗ്യമന്ത്രിയും പങ്കെടുക്കും.

കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. സ്വകാര്യ ലാബുകളെ നിയന്ത്രിക്കുന്നതിനുള്ള ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്‍  പരിഗണനയിലാണ്. കരട് തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 105 ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു.  പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരായിരുന്നു ഇവര്‍. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനതല വിദഗ്ധോപദേശ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അതിന്‍െറ നേതൃത്വത്തിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പൂര്‍ണമായി ഇമ്യൂണൈസേഷന്‍ നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.