യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പ്; കാലിക്കറ്റ് പി.വി.സിയെ എസ്.എഫ്.ഐ രണ്ടരമണിക്കൂര്‍ ഉപരോധിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനെ എസ്.എഫ്.ഐ പ്രവര്‍ത്തര്‍ രണ്ടരമണിക്കൂര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് യൂനിവേഴ്സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സമയം കഴിഞ്ഞിട്ടും എം.എസ്.എഫ്, കെ.എസ്.യു നേതൃത്വത്തിന്‍െറ ആവശ്യപ്രകാരം അവസരം നീട്ടിനല്‍കിയതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തിയത്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ പി.വി.സിയെ കണ്ട് നേതാക്കള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വൈസ് ചാന്‍സലറും രജിസ്ട്രാറും ഡല്‍ഹിയിലായതിനാല്‍ തനിക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ളെന്ന് പി.വി.സി അറിയിച്ചു. ഇതിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥികള്‍ പി.വി.സിയെ അദ്ദേഹത്തിന്‍െറ ചേംബറില്‍ ഉപരോധിക്കുകയായിരുന്നു. വൈകീട്ട് അഞ്ചരയായിട്ടും ഉപരോധം തുടര്‍ന്നതോടെ തിരൂരങ്ങാടി സി.ഐ വി. ബാബുരാജിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി. സമരം അവസാനിപ്പിക്കില്ളെന്ന് ഉറപ്പായതോടെ പി.വി.സി വി.സിയുമായി ഫോണില്‍ സംസാരിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് വി. ഷബീര്‍, സെക്രട്ടറി കെ. ശ്യാംപ്രസാദ്, സംസ്ഥാന ജോയന്‍റ് സെക്രട്ടറി ലിന്‍ഡോ ജോസഫ് എന്നിവര്‍  നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.