നിലമ്പൂര്‍: ഉള്‍വനത്തിലെ ആദിവാസി കോളനിയില്‍ കണ്ടത്തെിയ യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി കോളനിയിലാണ് അപരിചിതനായ യുവാവിനെ കണ്ടത്തെിയത്. 40 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവ് യാദവ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബിഹാര്‍ സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. വൃത്തിഹീനമായ രീതിയിലായിരുന്നു ഇയാളുടെ വസ്ത്രധാരണം. ആദിവാസികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വഴിക്കടവ് പൊലീസത്തെിയാണ് ഇയാളെ നാട്ടിലത്തെിച്ചത്.
പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവ് മാനസികരോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളെ കോളനിയില്‍ നിന്നും കൂടെ കൊണ്ടുപോരുകയായിരുന്നു. ഇയാള്‍ എങ്ങനെയാണ് കോളനിയിലത്തെിയതെന്ന് വ്യക്തമല്ല. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന വഴിക്കടവ് റെയ്ഞ്ച് വനത്തിലാണ് കോളനിയുള്ളത്. കാട്ടിലൂടെ വഴിതെറ്റി കോളനിയിലത്തെിയതെന്നാണ് സംശയിക്കുന്നത്.
വഴിക്കടവ് എസ്.ഐ കെ.പി. മനേഷ്, ഗ്രേഡ് എസ്.ഐ പി. അജയ്കുമാര്‍, സീനിയര്‍ സി.പി.ഒ മാരായ മുജീബ് നെന്‍മിനി, സതീഷ്കുമാര്‍, സി.പി.ഒ ജയേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് സ്റ്റേഷനിലത്തെിച്ചത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.