കോഴിക്കോട്: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങുകള്‍, ഉപയോഗിച്ച് പഴകിയ എണ്ണ, എലി തുരന്ന മുറിയില്‍ തുറന്നുവെച്ചിരിക്കുന്ന എണ്ണക്കടികള്‍, കിടപ്പുമുറിയിലെ വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതിന് താഴെ പെട്ടിയില്‍ തുറന്നുവെച്ചിരിക്കുന്ന എണ്ണക്കടികള്‍, വൃത്തിഹീനമായ പരിസരം... ഇതിലും കൂടുതലായിരുന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ പലഹാര നിര്‍മാണ യൂനിറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ട കാഴ്ചകള്‍.
ഭക്ഷ്യസുരക്ഷാ വകുപ്പ് നഗരത്തിലെ ഏഴ് പലഹാര നിര്‍മാണ യൂനിറ്റുകളില്‍ വ്യാഴാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവിനെതുടര്‍ന്ന് നാലു യൂനിറ്റുകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടീസ് നല്‍കി. മറ്റ് മൂന്നു യൂനിറ്റുകള്‍ക്ക് ഭേദപ്പെട്ട സൗകര്യമുണ്ടായിരുന്നതിനാല്‍ പൂട്ടാനുള്ള നോട്ടീസ് നല്‍കിയിട്ടില്ല. ആവശ്യമായ സൗകര്യങ്ങളൊരുക്കണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗാശുപത്രി, പാളയം എന്നിവിടങ്ങളിലുള്ള നാലു യൂനിറ്റുകളാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ പൂട്ടാന്‍ നോട്ടീസ് നല്‍കിയത്. മിക്കതിനും പൂട്ടുന്നതിന് വാതില്‍പോലുമുണ്ടായിരുന്നില്ല.
തമിഴ്നാട്ടില്‍നിന്നുള്ളവരാണ് ഇത്തരം സ്ഥാപനത്തിന്‍െറ നടത്തിപ്പുകാര്‍. താമസസ്ഥലത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് യൂനിറ്റുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.
20,000 മുതല്‍ 50,000 വരെ എണ്ണക്കടികള്‍ ഉണ്ടാക്കി കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കടകളിലേക്ക് എത്തിക്കുന്ന നിര്‍മാണ യൂനിറ്റുകളാണിവ. ഉഴുന്നുവട, ഉള്ളിവട, കായപ്പം, പത്തിരി, സമൂസ, പരിപ്പുവട തുടങ്ങിയവയാണ് ഇവിടെ ഉണ്ടാക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ പി.കെ. ഏലിയാമ പറഞ്ഞു.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇത്തരം സ്ഥാപനങ്ങള്‍ പാലിക്കുന്നില്ല.
ഉഴുന്നുപരിപ്പ് ബാത്ത്റൂമില്‍ വരെ സൂക്ഷിച്ച നിലയില്‍ കണ്ടത്തെി. സമൂസയും മറ്റുമുണ്ടാക്കാനുള്ള ഉരുളക്കിഴങ്ങുകള്‍ മുറിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു പൂട്ടിയ ഒരു സ്ഥാപനത്തില്‍. ഇവ അഴുകി പുഴുവരിച്ച് എലികരണ്ട നിലയിലായിരുന്നു.
മൃഗാശുപത്രി, അഴകൊടി, പാളയം, പുതിയപാലം, വെസ്റ്റ്ഹില്‍, മാവൂര്‍റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ എണ്ണക്കടി നിര്‍മാണ യൂനിറ്റുകളിലാണ് പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ ഇന്‍റലിജന്‍സ് പി.ജെ. വര്‍ഗീസ്, കോഴിക്കോട് സൗത് ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ. സുജയന്‍ എന്നിവരും പരിശോധനയില്‍ പങ്കാളികളായി. നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്‍െറ പരിശോധന വ്യാഴാഴ്ചയും തുടര്‍ന്നു. ബീച്ചില്‍നിന്ന് ഉന്തുവണ്ടികള്‍ പൂര്‍ണമായും നീക്കംചെയ്തു.
വ്യാഴാഴ്ചത്തെ പരിശോധനയില്‍ ഉന്തുവണ്ടികളോട് അനുബന്ധിച്ചുള്ള 50ഓളം പഴയ ഫ്രിഡ്ജുകളും കണ്ടെടുത്തു. പല ഉല്‍പന്നങ്ങളും പുഴവരിച്ച നിലയിലായിരുന്നു. ഫ്രിഡ്ജിന്‍െറ പലഭാഗത്തും ഫംഗസും പൂപ്പലും കണ്ടത്തെി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു കാരണവശാലും ഉന്തുവണ്ടികളില്‍ കടപ്പുറത്ത് കച്ചവടം ചെയ്യാന്‍ അനുവദിക്കില്ളെന്നും കോര്‍പറേഷന്‍ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.